കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ അമ്മ തീ കൊളുത്തിയ രണ്ട് പെൺമക്കളും മരിച്ചു.
അമ്മ പുത്തൻ കണ്ടത്തിൽ താര ( 35 ) താര നേരത്തെ മരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് പെൺകുട്ടികളും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ ആത്മിക ( 6 ) അനാമിക ( ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.മക്കളെ തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി താര ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരയും മക്കളും മരിച്ചത്.കൊല്ലം കരുനാഗപ്പള്ളി ആദിനാട് സൗത്തിൽ ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. താര മക്കൾക്ക് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മൂന്നു പേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. താരയുടെ ഭർത്താവ് വിദേശത്താണ്. ഇന്ന് രാത്രി നാട്ടിലെത്തും. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.കരുനാഗപ്പള്ളിയിൽ അമ്മ തീ കൊളുത്തിയ രണ്ട് പെൺമക്കളും അമ്മക്ക് പിന്നാലെ മരിച്ചു
0
ചൊവ്വാഴ്ച, ഏപ്രിൽ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.