വിഷുവിനോട് അനുബന്ധിച്ച് പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കപ്പെട്ട പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കൊന്നപൂക്കളുടെ ലഭ്യത കുറഞ്ഞതോടെയാണ് വിപണിയിൽ പ്ലാസ്റ്റിക് കൊന്നപൂക്കൾ ഇടംപിടിക്കാൻ തുടങ്ങിയത്. നഗരങ്ങളിൽ താമസിക്കുന്നവർക്കും ഏറെ സുലഭമായി ലഭിക്കുന്ന ഈ പ്ലാസ്റ്റിക് പൂക്കൾ മുൻ വർഷങ്ങളിലും വിപണിയിൽ എത്തിയിരുന്നു.

എന്നാൽ ഈ വിഷുക്കാലത്ത് സംസ്ഥാനത്ത് വ്യാപകമായി പ്ലാസ്റ്റിക് കണിക്കൊന്ന ഉപയോഗിച്ചുവെന്നത് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കമ്മീഷൻ നോട്ടീസയച്ചിട്ടുണ്ട്. മെയ് മാസത്തിലെ സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നാണ് വിവരം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !