ഖത്തറിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.

കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു (47) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ശ്രീദേവി ജോയ് ആണു ഭാര്യ. ശ്രീദേവി ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്നു. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ ഭാഗമായി ഷാഹാനിയയിൽ പോയി തിരിച്ചു വരും വഴി പുലർച്ചെ മൂന്നു മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. വൈക്കം ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ.
ഇൻഡസ്ട്രിയൽ ഏരിയ ഹമദ് മെഡിക്കൽ കോർപറേഷൻ (ഹസം മിബൈരിക് ജനറൽ) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെഎംസിസി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !