മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

കുടക് : മലയാളി വ്യവസായിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി കൊയിലി പ്രദീപിനെയാണ് കർണാടകയിലെ കുടകിനു സമീപം വിരാജ്‌പേട്ടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടെ ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിനു സമീപത്തെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദീപിന്റെ തന്നെ പേരിലുള്ള 30 ഏക്കറോളം വരുന്ന തോട്ടത്തിനോടു ചേർന്നാണ് ഈ വീടുള്ളത്. ഇവിടെയാണ് പ്രദീപ് താമസിച്ചിരുന്നതും. ഈ തോട്ടം വിൽക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തു നടന്നിരുന്നു. കൊലപാതകവുമായി ഇതിനു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തോട്ടം തൊഴിലാളികളാണു മൃതദേഹം ആദ്യം കണ്ടത്. വിരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നു ബന്ധുക്കൾക്ക് കൈമാറും. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !