കൊച്ചി : ഷൈൻ ടോം ചാക്കോയിൽ നിന്ന് ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ച് തനിക്കും മോശം അനുഭവം നേരിടേണ്ടിവന്നതായി പുതുമുഖ നടിയുടെ വെളിപ്പെടുത്തൽ. നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഷൈനിനെതിരെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സെറ്റിൽ വച്ച് നിരന്തരം ലൈംഗിക ചുവയോടെയുള്ള ഷൈനിന്റെ സംസാരവും വ്യത്യസ്ത രീതിയിലുള്ള പെരുമാറ്റങ്ങളും പ്രയാസമുണ്ടാക്കിയെന്നാണ് നടി അപർണ ജോൺസ് പറഞ്ഞത്.
ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത നിറത്തിലുള്ള പൊടി വായിൽനിന്നു വീഴുന്നുണ്ടായിരുന്നത് താനും കണ്ടിരുന്നെന്നും എന്നാൽ ഇത് എന്താണെന്നു വ്യക്തമായി പറയാൻ അറിയില്ലെന്നും നടി പറഞ്ഞു. മറ്റുള്ളവരിൽനിന്നു വളരെ വ്യത്യസ്തമായ രീതിയിലാണ് ഷൈൻ സംസാരിച്ചിരുന്നത്. അതിനാൽ തന്നെ അദ്ദേഹവുമായുള്ള സംസാരത്തിൽ അകലം പാലിച്ചിരുന്നു.എന്തെങ്കിലും തുറന്നു സംസാരിച്ചിരുന്നെങ്കിൽ ഷൈൻ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിലും ഉറപ്പില്ലായിരുന്നു. അതിനാൽ തന്നെ പരമാവധി നിശബ്ദത പാലിക്കുകയാണ് ചെയ്തതെന്നും അപർണ പറഞ്ഞു.
എന്നാൽ, ഷൈനിൽനിന്നു ബുദ്ധിമുട്ട് നേരിട്ടപ്പോൾ സെറ്റിൽ ഉണ്ടായിരുന്ന അഭിഭാഷകയായ നടിയോട് ഇതെപ്പറ്റി സംസാരിക്കുകയും അവർ അണിയറ പ്രവർത്തകരോട് സംസാരിച്ച് തന്റെ ഷെഡ്യൂൾ പെട്ടെന്ന് തീർത്തുതന്നു സഹായിക്കുകയും ചെയ്തിരുന്നെന്നും അപർണ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.