ഭീകരവാദികൾക്ക് ഒത്താശ ചെയ്യുന്ന രാജ്യത്തിനകത്തെ ഒറ്റുകാരെ കരുതിയിരിക്കണമെന്ന് ബി ജെ പി മഹാരഷ്ട്ര കേരള വിഭാഗം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. വസായിയിൽ ചേർന്ന പ്രതിഷേധ യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം ചോദിച്ച് കൊല ചെയ്യുന്ന സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യം മാറിയതിന് കാരണക്കാർ ഇവിടുത്തെ കപട മതേതരക്കാരാണ്. നാളെ നിങ്ങളുടെ വീട്ടിലും സുന്നത്ത് ചെയ്തുവോ എന്നന്വേഷിച്ച് ഇവർ എത്തും അപ്പോൾ മാത്രമെ നിങ്ങൾക്ക് ബുദ്ധി ഉദിക്കുകയുള്ളൂ. നാല് വോട്ടിന് വേണ്ടി മതഭ്രാന്തൻമാരെ പിന്തുണയ്ക്കുന്ന നിങ്ങൾക്ക് കാലം മാപ്പു തരില്ല ഉത്തംകുമാർ പറഞ്ഞു.വീട്ടിലിരുന്ന് ടിവി കണ്ട് കമ്യൂണിസ്റ്റുകാരെയും കോൺഗ്രസ്കാരെയും പിന്തുണയ്ക്കുന്നവർ ആലോചിക്കണം ഉത്തംകുമാർ കൂട്ടിച്ചേർത്തു. പ്രതിഷേധ യോഗത്തിൽ ബി ജെ പി നേതാക്കളായ പ്രജ്ഞന കുൽക്കർണി ശേഖർ ദുരി ശ്രീ രാമാനുജം ജില്ല പ്രസിഡണ്ട് മഹേന്ദ്ര പാട്ടീൽ ജനറൽ സെക്രട്ടറി അഭയ് കക്കർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.രാജ്യത്തിനകത്തെ ഒറ്റു കാരെ കരുതിയിരിക്കുക ഉത്തം കുമാർ.
0
വ്യാഴാഴ്ച, ഏപ്രിൽ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.