തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയിൽ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന നാലുവരിപ്പാതയുടെ പടിഞ്ഞാറാണ് കുരുക്കനുഭവപ്പെട്ടത്.അരൂർ പള്ളിക്ക് സമീപം റോഡ് നിർമാണത്തിന്റെ ഭാഗമായി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. ഇതിനിടെ സ്വകാര്യ ബസ് ജീവനക്കാരും ഇതരസംസ്ഥാനത്തു നിന്നെത്തിയ ലോറി ഡ്രൈവറുമായി തർക്കമുണ്ടായി.
അതിനിടെ തന്നെ മർദിച്ചെന്നാരോപിച്ച് ലോറി ഡ്രൈവർ ഇറങ്ങിപ്പോയി. ഇതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. അരൂർ പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ലോറിയും ബസും വിട്ടുപോയിരുന്നു.ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയിൽ ഗതാഗതക്കുരുക്ക്
0
വ്യാഴാഴ്ച, ഏപ്രിൽ 17, 2025
ഗതാഗതക്കുരുക്ക് കാരണം, 1.5 കിലോമീറ്റർ അകലെയുള്ള അരൂർ സ്റ്റേഷനിൽ നിന്നു ഗതാഗതക്കുരുക്കുണ്ടായ അരൂർ പള്ളിക്ക് സമീപം വരെ എത്താൻ ഒരുമണിക്കൂറോളം വേണ്ടിവന്നു. രാത്രിയോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.