യൂത്ത് കോൺഗ്രസ് തവനൂർ നിയോജമകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരി തെളിയിച്ചു.യോഗത്തിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.
കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷതവഹിച്ചു.പഹൽഗാം സംഭവം രാജ്യത്തെ ഓരോ പൗരനു നേരെയുള്ള അക്രമാണ്, രാജ്യം ഒറ്റകെട്ടായി ഭീകരവാദത്തെ എതിർത്തു തോൽപ്പിക്കുമെന്നും, അക്രമത്തിനു പിറകിൽ പ്രവർത്തിച്ചവർക്ക് തക്ക ശിക്ഷ രാജ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.തവനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവീന്ദ്രൻ ചുള്ളിയിൽ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി എം മാലതി,യൂത്ത് കോൺഗ്രസ് വട്ടംകുളം മണ്ഡലം പ്രസിഡന്റ് വി വി മനോജ്,നിയോജകമണ്ഡലം യൂത്ത് കെയർ കോർഡിനേറ്റർ സുജീഷ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.എടപ്പാൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് സുധീർ, പഞ്ചായത്തംഗം ബഷീർ തുറയാട്ടിൽ, പ്രണവ് കോലത്ത്, കെ രാജീവ്, കെ ബാവ, അൽഫാൻ കൈമലശേരി, വി വി സുബീഷ് ലാൽ,ആഗ്നെയ് നന്ദൻ,ആസിഫ് തട്ടാൻപടി, ടിപിനാസർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.