തിരുവനന്തപുരം : 7 ദിവസം മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 63 വയസ്സുകാരൻ മരിച്ചത് കോളറ ബാധയെ തുടർന്ന്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്. കവടിയാർ മുട്ടട സ്വദേശിയാണ് കഴിഞ്ഞ 20ന് മരിച്ചത്. പനി, ഛർദി തുടങ്ങിയ പ്രയാസങ്ങളോടെയായിരുന്നു മുട്ടട സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപ കാലത്ത് ഇദ്ദേഹം ദീർഘദൂര യാത്രകൾ നടത്തിയതിന്റെ വിവരങ്ങൾ ലഭ്യമല്ല. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ഇദ്ദേഹം യാത്രനടത്തിയിട്ടുള്ളത്.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കോ അടുത്ത് സമ്പർക്കം പുലർത്തിയ മറ്റുള്ളവർക്കോ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. അനാഥരും ഭിന്നശേഷിക്കാരുമായവരെ പാർപ്പിക്കുന്ന നെയ്യാറ്റിൻകരയിലുള്ള ഒരു സ്ഥാപനത്തിൽ കഴിഞ്ഞ വർഷം കോളറ വ്യാപനം സ്ഥിരീകരിച്ചിരുന്നു. 2016ലും കേരളത്തിൽ കോളറ മരണം സ്ഥിരീകരിച്ചിരുന്നു. നിർമാർജനം ചെയ്യപ്പെട്ടു എന്ന പറയപ്പെടുന്ന കോളറ വ്യാപനം ഉണ്ടാകുന്നത് മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ്.7 ദിവസം മുൻപ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 63 വയസ്സുകാരൻ മരിച്ചത് കോളറ ബാധയെ തുടർന്ന്
0
ഞായറാഴ്ച, ഏപ്രിൽ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.