ഒടുക്കം നോബി ലൂക്കോസ് കുടുങ്ങിയിരിക്കുകയാണ് കോട്ടയം ഏറ്റുമാനൂരിൽ ഷൈനിയും മക്കളായ അലീന ഇവാന എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഷൈനിയുടെ ഭർത്താവും ഇവാനയുടെയും അലീനയുടെയും ഒക്കെ അച്ഛനുമായ നോബി ലൂക്കോസിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആത്മഹത്യയുടെ തലേന്ന് ഭാര്യയ്ക്ക് വാട്സാപ് സന്ദേശം അയച്ചിരുന്നെന്ന് നോബി മൊഴി നല്‍കി. ഈ സന്ദേശം വീണ്ടെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
എന്തായാലും റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശം നൽകിയിട്ടുമുണ്ട്. കൂടാതെ സഹോദരന്‍ അച്ഛനെതിരെയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഇപ്പോള്‍ ഭർത്താവിന്റെ അറസ്റ്റ് സഹായിക്കും. കൂടാതെ ഭർത്താവിന്റെ അച്ഛനും പീഢനത്തില്‍ പങ്കുണ്ടെന്ന് സൂചനകള്‍ പുറത്തു വരുന്നു. ഇതെല്ലാം പൊലീസിന് അന്വേഷിക്കണം. കേരള പോലീസ് കടുത്ത നടപടികളുമായി നോബി ലൂക്കോസിനെ പൂട്ടുമെന്ന് തന്നെയാണ് നമുക്ക് മനസ്സിലാക്കേണ്ടത്
ഏറ്റുമാനൂർ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത് ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ഭർത്ൃ വീട്ടുകാരുടെ കണ്ണിൽ ചോരയില്ലാത്ത പെരുമാറ്റമായിരുന്നു എന്ന് അയൽവാസികൾ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണ അടക്കമുള്ള വിഷയം ആയിബന്ധപ്പെട്ട് ഭർത്താവ് നോബിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ഭർത്താവിന്റെ നിരന്തര വർദ്ധനം അടക്കം സഹിക്കാൻ കഴിയാതെയാണ് അവർ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നത് ജോലി നേടി കുടുംബത്തെ പോറ്റാൻ ശ്രമിച്ചെങ്കിലും ജീവിതത്തിൽ ഒറ്റപ്പെട്ടു, എന്ന തോന്നൽ ഉണ്ടായി.
സാമ്പത്തികമായ പരാധീനതകൾ, ഭർത്താവിന്റെ വീട്ടുകാരുടെയും ഒഴിവാക്കല്‍, പീഡനം ഇവ മൂലം തന്റെ പെൺമക്കൾക്ക് വേണ്ടുന്ന രീതിയിലുള്ള പ്രൊട്ടക്ഷനോ കാര്യങ്ങളോ പഠനമോ മികച്ച ജീവിത നിലവാരവോ കൊടുക്കാൻ സാധിക്കുന്നില്ലല്ലോ തനിക്ക് എന്നുള്ള തോന്നൽ കൊണ്ട് അങ്ങനെയുള്ള അതീവ ദുരിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയതോടെയാണ് ആത്മഹത്യയിലേക്ക് എത്തിയത് എന്ന് വ്യക്തമാണ്.
തൊടുപുഴ ചുങ്കം സെന്റ് മേരീസ് സ്നാനായ കകത്തോലിക്ക ഫോറോന പള്ളിയിലായിരുന്നു സംസ്കാരം നടന്നത് വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ ഈ സംസ്കാര ചടങ്ങുകളിൽ ആദ്യം നോബിയുടെ വീട്ടിലേക്ക് ഈ മൃതദേഹങ്ങൾ കൊണ്ടുപോയെങ്കിലും നാട്ടുകാർ ആരും ഭർത്താവ് നോബിയുടെ വീട്ടിൽ ചെന്ന് മൃതദേഹങ്ങൾ കാണുന്ന ഒരു സാഹചര്യം ഉണ്ടായില്ല. കാരണം അവർക്ക് എല്ലാവർക്കും ഷൈനി എന്ന് പറയുന്നത് പാപം പിടിച്ച ഒരു സ്ത്രീ ആയിരുന്നുവെന്ന് കഴിഞ്ഞ അത്രയും വർഷങ്ങളായി അറിയാവുന്ന കാര്യമാണ്.
ഭർത്താവിന്റെയും വീട്ടുകാരുടെയും നിര്‍ബന്ധം മൂലം സ്വന്തം തന്റെ കരിയറിനെയും തന്റെ ഇഷ്ടപ്പെട്ട പ്രൊഫഷനെയും ഒക്കെ മാറ്റിവെച്ച് ജീവിച്ചിരുന്ന ഒരാളായിരുന്ന ഷൈനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ ജീവിക്കണമെങ്കിൽ സാമ്പത്തികമായ ഒരു ഇൻകം ജനറേഷൻ നടക്കേണ്ടതുണ്ട് അതിനായി മുട്ടാത്ത വാതിലുകൾ ഇല്ല എന്നാൽ ലഭിക്കേണ്ടിയിരുന്ന ജോലികൾ കിട്ടേണ്ടിയിരുന്ന സംവിധാനങ്ങളെ ഒക്കെ തട്ടിത്തെറിപ്പിച്ചത് നോബിയും നോനോബിയുടെ സഹോദരന്‍ പള്ളിയിൽ അച്ഛനും ഒക്കെയാണ് എന്തായാലും പോലീസ് തുടർ നടപടികൾ എടുക്കുന്നുണ്ട് ഇയാളെ അറസ്റ്റ് ചെയ്യും ചോദ്യം ചെയ്യും എന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകള്‍.
കഴിഞ്ഞ ഒൻപത് മാസത്തിൽ അധികമായി ഷൈനി സ്വന്തം വീട്ടിലാണ് രണ്ട് പെൺമക്കളെ കൊണ്ടാണ് ഷൈനി വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഇതിന് വേണ്ടി മുട്ടാത്ത വാതിലുകള്‍ ഇല്ല, സ്വന്തം പള്ളിക്കാരുടെ ഹോസ്പിറ്റല്‍ ആയ കാരിത്താസ് ഹോസ്പിറ്റല്‍ വരെ ജോലി കൊടുക്കാന്‍ കൂട്ടാക്കാതെ ഒഴിവാക്കി.
കഴിഞ്ഞ ദിവസം കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ഒക്കെ മരിക്കുന്നത് ഏറ്റുമാർ സ്റ്റേഷന് മുൻപുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത് പള്ളിയിൽ പോകുന്നു എന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങിയത്.
നമുക്കറിയാം നമ്മുടെ നാട് കല്യാണശേഷം വീടില്ലാതാവുന്ന പെണ്ണുങ്ങളാണ് നമ്മുടെ ചുറ്റുമുള്ളത് ആ ഏതാണ് ഒരു സ്ത്രീയുടെ വീട് എന്ന് ചോദിച്ചു കഴിഞ്ഞാൽ വിവാഹം കഴിക്കുന്നതോടുകൂടി ജനിച്ച വീട് സ്വന്തം വീടല്ലാതെയാകും പിന്നീടുള്ളത് ഭർത്താവിന്റെ വീടാണ് അതും സ്വന്തം വീടാണോ എന്ന് ചോദിച്ചാൽ അല്ല ഇറങ്ങിപ്പോടി എന്ന് പറഞ്ഞാൽ സ്ത്രീകൾക്ക് പൊതുവിൽ കല്യാണശേഷം വീടില്ലാതെ ആകുന്നതോടുകൂടി എവിടെ പോകും എന്നൊരു ചോദ്യം വരും ഇങ്ങനെയാണ് പല പെൺകുട്ടികളും ഭർത്താവിനെ വീട്ടിൽ അടിയും തൂപ്പും മൊക്കെ സഹിച്ച് നിൽക്കുന്നത്. പിന്നെ സാമ്പത്തികമായ എന്തെങ്കിലും തരത്തിൽ ഒരു മികച്ച ജീവിത നിലവാരത്തിലേക്ക് പോയി ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് തനിക്ക് ആവശ്യമുണ്ട് തനിക്ക് ജീവിക്കാൻ ആവശ്യമുണ്ടെന്ന് ഒരു സ്ത്രീ പറയുമ്പോൾ ആ പെണ്ണ് തന്റേടി ആകുന്നു തോന്യാസിയാവുന്നു എല്ലാ അർത്ഥത്തിലും സ്ത്രീ മാത്രം കുടുംബത്തിലെ അടുക്കളപ്പണിക്കാരിയും വീട്ടുവേലക്കാരിയും വീട്ടിലെ എന്താ പറയുക വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്ന കാര്യസ്ഥനും ഒക്കെ ആയി മാറുന്ന സമയത്ത് സാമ്പത്തികമായി പൂർണമായി കുടുംബാംഗങ്ങളെ പ്രത്യേകിച്ച് ഭർത്താവിനെ ആശ്രയിക്കേണ്ട ഘട്ടം വരുന്നു. ഇതിൽ മക്കളുടെ ഭാവിയുണ്ട് അവരുടെ ഉത്തരവാദിത്വം ഒക്കെ ആലോചിച്ച് തനിക്ക് നേരിടേണ്ടി വന്ന ഫിസിക്കൽ അസോൾട്ടുകളെ തനിക്ക് നേരിടേണ്ടി വന്ന മെന്റൽ ട്രൗമകളെ തനിക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രശ്നങ്ങളെയൊക്കെ ഒഴിവാക്കി മാറ്റിവെച്ചിട്ട് മക്കൾക്ക് വേണ്ടി ജീവിക്കാൻ സ്ത്രീകൾ പിന്നീട് തീരുമാനിക്കുന്നു. ഏറ്റവും ഒടുക്കം അതൊക്കെ സഹികെട്ടിട്ടാണ് ഓരോ സ്ത്രീകളും വീടുവിട്ട് ഇറങ്ങുന്നത് ഈ സമയത്ത് എന്ത് ആയിട്ടുണ്ടാകും അവർക്ക് വലിയൊരു കരിയർ ഗ്യാപ്പ് വന്നിട്ടുണ്ടാകും അവർക്ക് സാമ്പത്തികമായി ഒരാളെ ആശ്രയിച്ചിരുന്നത് കൊണ്ട് തന്നെ എവിടെ നിന്ന് ജീവിതം തിരിച്ചു പിടിക്കണം എന്ന് അറിയില്ലാത്ത ഒരു അവസ്ഥ വരും. ഏജ് ഓവർ ആവുകയും ഒക്കെ ചെയ്യുന്ന സമയത്ത് ഇവരെ മറ്റുള്ളവർക്ക് ആവശ്യമില്ലാത്ത ആളുകളായി മാറും ഈ ചവച്ചു തുപ്പുന്ന ചണ്ടികൾ എന്നൊക്കെ പറയുന്നതുപോലെ ഒരു പ്രായം കഴിഞ്ഞാൽ സത്യത്തിൽ നല്ലൊരു മികച്ച ജോലിയിലേക്ക് കയറാൻ സാധ്യത വളരെ കുറവാണ് എല്ലാവർക്കും യങ്ങ് ബ്ലഡ്സിനെയാണ് വേണ്ടത് പക്ഷേ ആ സാഹചര്യങ്ങളിൽ പോലും ചില ആളുകൾ വളരെ ചുരുക്കം ചില ആളുകൾ മാത്രമാണ് ഡിവോഴ്സ് മേടിക്കുകയും തന്റെ 40 കളിലും 50 കളിലും ഒക്കെ ജീവിതം പുനരാരംഭിക്കുകയും ചെയ്യുന്നത്.
കുടുംബകോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടയിൽ കൂടിയാണ് ആത്മഹത്യ എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രസക്തമായ കാര്യം. മുമ്പ് പിന്തുണ കൊടുത്തിരുന്ന സമുദായവും രാഷ്ട്രീയ നേതാക്കളും ഇപ്പോള്‍ ഏറെക്കുറെ കൈവിട്ട മട്ടാണ്.
അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നൊക്കെ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശവും ഉണ്ട്. കഴിഞ്ഞ ദിവസമാണത് വന്നത് സൈബർ ഇടത്തിൽ അടക്കം ഈ വിഷയം സജീവമായി ചർച്ചയായതോടെയാണ് സത്യത്തിൽ ഈ ഈ പ്രതിസന്ധിയിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉയർന്ന് വന്നിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.