കോട്ടയം: ലോകസിനിമയ്ക്ക് മുന്നിൽ മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന വിഖ്യാതചലച്ചിത്രകാരനും തിരക്കഥാകൃത്ത്, സംവിധായകൻ, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, സംഗീതജ്ഞൻ എന്നീ നിലകളിലും തന്റെ പ്രതിഭ തെളിയിച്ച ജി. അരവിന്ദൻ്റെ 34-)മത് ചരമവാർഷിക ദിനത്തിൽ, കോട്ടയം തമ്പ് ഫിലിം സൊസൈറ്റി "അരവിന്ദൻ സ്മൃതി" എന്ന പേരിൽ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
കോട്ടയം സി.എം.എസ് കോളേജിൽ വെച്ച് മാർച്ച് 14 15 16 തീയതികളിൽ തമ്പ് ഫിലിം സൊസൈറ്റി, ജി അരവിന്ദൻറെ പേരിൽ സംഘടിപ്പിക്കുന്ന "അരവിന്ദം 25" നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ രണ്ടാം ദിവസമായ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 5.30നാണ് അനുസ്മരണം നടക്കുക.
കോട്ടയത്തെ പ്രശസ്ത ചലച്ചിത്ര നടനും നിർമ്മാതാവുമായ ശ്രീ. പ്രേം പ്രകാശ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകനും നിരൂപകനും കഥാകൃത്തും ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടറുമായ ശ്രീ. വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനാവും.
ക്രിസ്ത്യൻ തത്വചിന്തകൻ എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ അഭിവന്ദ്യ ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യപ്രഭാഷണം നിർവഹിക്കും. വിഖ്യാത സംവിധായകനും ഛായാഗ്രഹനുമായ ശ്രീ. സണ്ണി ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രമുഖ ദ്വിഭാഷ പണ്ഡിതയും സാഹിത്യകാരിയും വനിതാ കമ്മീഷൻ മുൻ മെമ്പറും കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് മുൻ അംഗവുമായ ഡോ. ജെ പ്രമീളാദേവിയും ചടങ്ങിൽ സംബന്ധിക്കുന്നു.
അരവിന്ദസ്മൃതിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.