ന്യൂഡൽഹി ; രാജ്യതലസ്ഥാനത്തെ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ട്.
54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നതായി ലോക്കൽ സർക്കിൾസ് സർവേ വ്യക്തമാക്കി.50 വയസ്സിനു മുകളിലുള്ളവരെയും കൊച്ചുകുട്ടികളെയുമാണു വൈറസ് പെട്ടെന്നു ബാധിക്കുന്നത്.തലവേദന, ചുമ, ക്ഷീണം, മറ്റ് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. രക്തസമ്മർദ്ദം, പ്രമേഹം, ആസ്മ, സിഒപിഡി, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉള്ളവരെയും അസുഖം ബാധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉള്ള രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ആശുപത്രികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവടങ്ങളിൽ നിന്നുള്ള 13,000 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 63 % പുരുഷന്മാരും 37 % സ്ത്രീകളുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.