ഫറോക്ക്: കാലു തല്ലിയൊടിക്കാൻ നൽകിയ കൊട്ടേഷൻ ഏറ്റെടുത്ത് അക്രമികൾ ചുങ്കം സ്വദേശിയുടെ വാഹനം കത്തിച്ചത് ആളുമാറി.
കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന്‍ പകരമായി അക്രമികള്‍ വാഹനം കത്തിച്ചുവെന്ന് കൊട്ടേഷന്‍ നല്‍കിയയാളെ അറിയിച്ചപ്പോഴാണ് വാഹനം മാറിപ്പോയ കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയയാളേയും ഏറ്റെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
ചുങ്കം സ്വദേശിയും ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയുമായ റിധുവിന്റെ കാലു തല്ലി ഒടിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഫറോക്ക് കോളേജ് കരുമകന് കാവിന് സമീപം നടുവിലക്കണ്ടിയില്‍ ലിന്‍സിത്ത് ശ്രീനിവാസനേയും
കൊട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍ പെട്ട കുരിക്കത്തൂര്‍ സ്വദേശി ജിതിന് റൊസാരിയോയേയും ഫറോക്ക് എസിപി എ.എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ടി എസ് സബ് ഇൻസ്പെക്ടർ ലതീഷ്, എന്നിവരും ചേർന്ന് പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.