കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺകുട്ടികളും ജീവനടുക്കിയ സംഭവത്തിൽ ഭർതൃ സഹോദരനെതിരെയും ആരോപണം.
യുവതിയെയും പെൺമക്കളെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടതിൽ ഭർതൃസഹോദരനായ വൈദികന് പങ്കുണ്ടെന്നാണ് ആരോപണം. വിദേശത്തുള്ള വൈദികനെതിരെ അന്വേഷണം ആരംഭിച്ചതായാണ് സൂചന.നേരത്തെ ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരണത്തിനു പിന്നിൽ അമ്മയും മക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.ആത്മഹത്യാ പ്രേരണ കുറ്റത്തിന് മരിച്ച ഷൈനിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈദികനായ ഷൈനിയുടെ ഭർതൃസഹോദരനു നേരെയും ആരോപണം ഉയരുന്നത്. വിദേശത്തുള്ള വൈദികനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർറെയിൽവെ ഗേറ്റിന് സമീപം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുലർച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടികളെയും കൊണ്ട് ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു.
കടുത്ത മാനസിക സമ്മർദം അനുഭവപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ശബ്ദ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തതും അസ്വസ്ഥമാക്കിയതായി ശബ്ദ സന്ദേശത്തിൽ വ്യക്തമാകുന്നു. മരിക്കുന്നതിന് മുൻപ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് സങ്കടങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റ്റ്റലിൽ നിർത്തി എവിടെയെങ്കിലും ജോലിക്ക് പോകണം.വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും ഷൈനി ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.