ആര്യനാട്: വ്യാപാരിക്ക് നേരെ സംഘം ചേർന്ന് നടത്തിയ ആക്രമണത്തിൽ പരാതി നൽകി കടയുടമ.
ആര്യനാട് തോളൂർ ജംഗ്ഷനിൽ ശ്രീ വരാഹം ട്രഡേഴ്സ് ഉടമ എസ്ഐ അജേഷിനെയാണ് മൂന്ന് പേർ ചേർന്ന് മർദ്ദിച്ചതായി പരാതി നൽകിയത്.ഈ മാസം നാലിലാണ് സംഭവം നടന്നത്. അജേഷിൻ്റെ കടയിൽ നിന്ന് സുമേഷ് എന്നയാൾ ടീൻ ഷട്ടറുകൾ വാടകയ്‌ക്കെടുത്തിരുന്നു.
ഈ സീറ്റുകൾ തിരികെ കൊടുക്കാത്തതിനെ തുടർന്ന് സുമേഷിൻ്റെ വീട്ടിൽ എത്തി. തുടർന്ന് അവിടെ വച്ച് തർക്കം ഉണ്ടാകുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ തർക്കമാണ് സുമേഷും കണ്ടാലറിയുന്ന രണ്ട് പേരും ചേർന്ന് സംഘവുമായെത്തിയാണ് തന്നെ അക്രമിച്ചത് എന്ന് അജേഷ് പറഞ്ഞു. തുടർന്ന് അതിക്രൂരമായി ആക്രമിക്കുകയും തൻ്റെ വാഹനം തകർക്കുകയും ചെയ്തതായി ഇയാൾ പറഞ്ഞു.
കണ്ണിനും മൂക്കിനും സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ ആര്യനാട് പോലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആക്രമിക്കപ്പെടുന്നതിൻ്റെ സി.ഐ ടി.വി ദൃശ്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും ആര്യനാട് പോലീസിൻ്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് അജേഷ് പറഞ്ഞു. കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകി.
എന്നാൽ ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകിയതായി അജേഷിൻ്റെ മൊഴി രേഖപ്പെടുത്തിയതായി ആര്യനാട് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.