നെയ്യാർഡാം: കള്ളിക്കാട് പഞ്ചായത്തിലെ കാളിപ്പാറ ജല ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിച്ച ശേഷം വരുന്ന 10 ലക്ഷം ലിറ്റർ മാലിന്യ വെള്ളം കംപ്രസ്സർ ഉപയോഗിച്ച് ബഡ് ക്ലീൻ ചെയ്തു ദിവസവും ശുദ്ധീകരിക്കുകയാണ് പതിവ്.
കഴിഞ്ഞ ദിവസം മാലിന്യ വെള്ളം ശേഖരിക്കുന്ന ടാങ്കിന്റെ കപ്പാസിറ്റി 5 ലക്ഷം ലിറ്റർ മാത്രമായിരുന്നതിനാൽ വൈകുന്നേരം അഞ്ചുമണിയോടുകൂടി അവശിഷ്ട വെള്ളം തുറന്നു വിടുകയും 10 ലക്ഷം ലിറ്റർ വെള്ളം 500 അടിയോളം താഴേക്ക് ഒലിച്ചുപോകുകയുമായിരുന്നു. നെയ്യാർഡാം പരിസരത്തെ പത്തിലധികം വീടുകളും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥിതി ചെയ്യുന്നതിന് മുകളിലാണ് ശുദ്ധീകരണശാല സാധാരണ ചെറിയ രീതിയിൽ വെള്ളം ഒലിച്ചു വരികയും വീടിനു മുൻവശത്തുകൂടി ഒലിച്ചു പോകുന്നതും വീട്ടുകാർ വാട്ടർ അതോറിറ്റി AE, EE ,Axe എന്നിവരോടും പലപ്രാവശ്യം പരാതി പറഞ്ഞിട്ടുണ്ട്.
ഇന്ന് വെള്ളം ഒലിച്ചു വരുന്നത് കണ്ട് പാറ മുകളിലൂടെ ഒലിച്ചുവരുന്ന വെള്ളം കാണിക്കുവാൻ കുഞ്ഞുമായി പ്രദേശവാസി വിഷ്ണു പോയി നിന്ന് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് 50 മീറ്ററോളം നീളം വരുന്ന മതിൽ വളരെ പെട്ടെന്ന് ഉയരത്തിൽ നിന്ന് ഇടിഞ്ഞുവന്നത് മതിലിന് പുറകിൽ കെട്ടിക്കിടന്ന വെള്ളവും പാറയും ഒലിച്ചു വന്നതോടുകൂടി വിഷ്ണു നിലവിളിക്കുകയും വിളി കേട്ട് പ്രദേശവാസികളായ എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു വിഷ്ണുവിന്റെ അമ്മ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്ന ആളായതിനാൽ നാട്ടുകാർ ഓടിയെത്തി കട്ടിലിൽ വിഷ്ണുവിന്റെ അമ്മയെയും വീടിനു പുറത്തേക്ക് എത്തിച്ചു.
പലതവണ പരാതി പറഞ്ഞിട്ടും AE വിഷയം ഗൗരവമായി എടുക്കുന്നില്ല എന്നും വിഷ്ണു പറയുന്നു കുടിവെള്ള പദ്ധതി കാരണം പ്രദേശവാസികൾക്ക് സ്വസ്ഥമായി വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്നും എത്രയും വേഗം ഇതിന് നടപടി ഉണ്ടാകണമെന്നും വിഷ്ണു പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.