മുംബൈ: താനൂരിൽ നിന്ന് കാണാതായ രണ്ട് പ്ലസ്ടു വിദ്യാർത്ഥിനികളും മുംബൈ പനവേലിൽ എത്തിയതായി പോലീസ് കണ്ടെത്തി.
ഒരു യുവാവിനൊപ്പം മുംബൈ പനവേലിലെ ബ്യൂട്ടിപാർലറിൽ പെൺകുട്ടികൾ എത്തിയതിൻ്റെയും ഇവിടെനിന്ന് മുടി ട്രിം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.നിലവിൽ ഇവർ മുംബൈ സി.എസ്.ടി. പുതിയ സ്റ്റേഷൻ ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന.
ഇവരെ കണ്ടെത്താനായി മുംബൈ പോലീസുമായി ചേർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് അമ്മയിലെത്തിയതെന്നാണ് വിവരം. 23 വയസുള്ള മുഹമ്മദ് അസ്ലാം എന്ന യുവാവാണ് കൂടെ ഉള്ളത്. കേരളത്തിൽ നിന്നും പോയപ്പോൾ കോഴിക്കോടു നിന്നാണ് ഇയ്യാൾ ട്രെയിനിൽ നിന്നും കയറിയത്.
കാണാതാകുന്നതിന് മുമ്പ് ഇയാൾ രണ്ട് ആൺകുട്ടികളുടെയും മൊബൈൽ ഫോണുകളിലേക്ക് വിളിച്ചിരുന്നു. ഇയാളുടെ ടവർ ലൊക്കേഷൻ മുംബൈയിലാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പരിശീലനങ്ങളും മുംബൈയിലെത്തിയതായി പോലീസ് സ്ഥിരീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.