കൊല്ലം;കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന പാൻ മസാലയും കഞ്ചാവും പിടികൂടി.മലപ്പുറം മഞ്ചേരി സ്വദേശിയായ ബഷീർ (45) ഓടിച്ചുകൊണ്ട് വന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു കടയ്ക്കൽ പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും നേതൃത്വത്തിൽ ലഹരി വേട്ട നടത്തിയത്.
പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ കൈ കാണിച്ചു നിർത്താതെ വന്ന വാഹനത്തെ പിന്തുടർന്ന് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു പിടികൂടുകയായിരുന്നു. ഏകദേശം 18624 പാക്കറ്റ് പാൻ മസാലയും 72 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത് .കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.