തൃശൂർ ;റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. ട്രാക്കിൽ ഇരുമ്പുതൂൺ വച്ച് ട്രെയിൻ അപകടത്തിൽപ്പെടുത്താനാണ് ശ്രമമുണ്ടായത്.
ചരക്കു ട്രെയിൻ ഈ ഇരുമ്പുതൂൺ തട്ടിമാറ്റിയാണു മുന്നോട്ടു പോയത്. പുലർച്ചെയാണു സംഭവം. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്ര വലിയ തൂൺ എടുത്തുവയ്ക്കാനാകുമോ എന്നു സംശയമുണ്ട്.
ആർപിഎഫും കേരള പൊലീസും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊല്ലം കുണ്ടറയിലും ഇതുപോലെ റെയിൽവേ ട്രാക്കിൽ തൂൺ കയറ്റിവച്ചിരുന്നു.
സംഭവത്തെകുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് റെയിൽവെയുടെ തീരുമാനം കേരളത്തിൽ ട്രെയിൻ അട്ടിമറി നീക്കം അടുത്തകാലത്തായി കേരളത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ മറ്റേതെങ്കിലും സംഘടനയുടെ സാന്നിധ്യമുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.