തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനിയറിംഗ് കോളജ് ഹോസ്റ്റലിൽ ചിക്കൻ പോക്സ് പടർന്നതിനെത്തുടർന്ന് കോളജ് അടച്ചു.
രോഗം പടരാതിരിക്കാൻ പുരുഷ, വനിതാ ഹോസ്റ്റലുകളും അടച്ചതായി അധികൃതർ അറിയിച്ചു. 15 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ എന്ന് അറിയിച്ചിട്ടുണ്ട്. വൈകിട്ടോടെ എല്ലാവരും ഹോസ്റ്റൽ ഒഴിയണമെന്ന് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി.പ്രദേശത്ത് 40 ഓളം പ്രൈവറ്റ് ഹോസ്റ്റലുകളും പ്രവർത്തിക്കുന്നുണ്ട്.എല്ലാ ഹോസ്റ്റലും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. സി.ഇ.ടി.യിലെ വനിതാ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്കാണ് ആദ്യം ചിക്കൻ പോക്സ് പിടിപെട്ടത്. ഈ മുറിയിൽ മറ്റു മൂന്നു കുട്ടികൾ ഒപ്പമുണ്ട്. ഇവരെല്ലാം തുടർച്ചയായി കോളജിൽ പോയി വന്നു സമ്പർക്കം പുലർത്തിയവരാണ്.ഇവർക്കും രോഗസാധ്യത സംശയിച്ചാണ് മുൻകരുതലായി കോളജ് അടക്കാൻ തീരുമാനിച്ചത്. പാങ്ങപ്പാറ ഗവ. ആശുപത്രിയിൽ നിന്നും ആരോഗ്യ പ്രവർത്തകർ കോളജ് അധികൃതരുമായി ചർച്ച നടത്തിയിരുന്നുകുട്ടികൾക്ക് പരീക്ഷ അടുത്തുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കോളജ് അടച്ചതെന്നും പകരം ഓൺലൈൻ ക്ലാസുകൾ മുടക്കമില്ലാതെ നടക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.