പാലാ; നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടം നവീകരിച്ച് വർക്കിംങ്ങ് വിമൻസ് ഹോസ്റ്റൽ നടത്തുന്നതിന് വിട്ടുകൊടുത്തു എന്ന പ്രഖ്യാപനവുമായി ഈ ഭരണസമിതിയുടെ കാലത്ത് നടത്തിയ മൂന്നാമത് ഉദ്ഘാടനം ആണ് ഇന്നലെ നടന്നത്.
ഇത് ശുദ്ധ പ്രഹസനവും ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയുമാണ്. നഗരസഭയുടെ ഇടക്കാല ചെയർമാൻ തോമസ് പീറ്റർ ഇത്തരം നടപടികളിലൂടെ സ്വയം അപഹാസ്യനാവുകയാണ് എന്നും കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം ചൂണ്ടിക്കാട്ടി.കഴിഞ്ഞ മൂന്ന് വർഷമായി ചെയർമാൻമാർ മാറുംമ്പോൾ മുറപോലെ ഹോസ്റ്റൽ ഉദ്ഘാടന മാമാങ്കം നടക്കുന്നുണ്ട്. ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതും ,വെള്ള പൂശിയതും, സ്ഥലം സന്ദർശിച്ചതും ,എഗ്രിമെൻറ് വെച്ചതും എല്ലാം സ്ഥിരം വാർത്തയാണ്.അവകാശവാദങ്ങൾ അവസാനിപ്പിച്ച് ജനങ്ങൾക്ക് പ്രയോജനകരമായി ഹോസ്റ്റൽ തുറന്ന് കൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ചെയർമാനെ ഓർമ്മപ്പെടുത്തുവാൻ ഈ അവസരം ഉപയോഗിക്കുകയാണ് എന്നും ബിനു വ്യക്തമാക്കി.രാഷ്ട്രിയ യജമാനനെ പ്രീതിപ്പെടുത്തുന്നതിനുള്ള അവസരമായി ചെയർമാൻ പദവിയെ കാണാതെ വോട്ടുചെയ്ത ജനങ്ങൾക്ക് വേണ്ടി നിലപാടെടുക്കാനുള്ള ആർജ്ജവം തോമസ് പീറ്ററിന് ഇല്ല എന്നും ബിനു പരിഹസിച്ചു.
ഇത്തരം നിലപാടുകളെ പാലായിലെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നഗരസഭ ചെയർമാന്റെ പാർട്ടിയെ കാത്തിരിക്കുന്നത് ചെയർമാൻ്റെ ദയനീയ പരാജയം പോലെ വലിയ തിരിച്ചടിയാകുമെന്നും ബിനു പ്രസ്ഥാവനയിൽ പറഞ്ഞു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.