കയ്യൂരില്‍ സൂര്യാഘാതമേറ്റ് 92-കാരന്‍ മരിച്ചു; സൂര്യാഘാതവും പ്രതിവിധികളും;

കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് 92-കാരന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം വലിയപൊയിലില്‍ കണ്ണന്‍ (92) ആണ് മരിച്ചത്. വീട്ടുമുറ്റത്തുവെച്ചാണ് സൂര്യാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. മൃതദേഹം ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട അവസ്ഥയാണ്. ശരീരത്തിലെ ചൂട് വളരെക്കൂടിയാൽ അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനാലാണ് സൂര്യാഘാതം മരണകാരണമാവുന്നത്. 40 ഡിഗ്രി ചൂട് എന്നത് 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതികഠിനമായ പനിയുടെ അവസ്ഥ. ശരീരത്തിൽ ഇങ്ങനെ ചൂട് മണിക്കൂറുകൾകൂടി നിന്നാൽ താങ്ങാനാവാത്ത സ്ഥിതിവരും.

അമിതചൂടിൽ രക്തത്തിന്റെ ഘടനയിൽ മാറ്റം സംഭവിക്കാം. ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവുമാറും. രക്തംകട്ടപിടിക്കാം. ഇത് ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കും. പേശികൾക്ക് ക്ഷതം സംഭവിച്ച് മയോഗ്ലോബിൻ എന്ന പ്രോട്ടീൻ ചോർന്ന് രക്തത്തിലെത്താം (റാബ്ഡോമയോലിസിസ്). അത് വൃക്കകളെ ബാധിക്കും. സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളുടെ അളവിൽ മാറ്റ വന്നും ശാരീരികപ്രവർത്തനങ്ങളെ ബാധിക്കും.

സൂര്യാഘാതം രണ്ടുവിധം-

ക്ലാസിക് ഹീറ്റ് സ്‌ട്രോക്ക്

പ്രധാനമായും പ്രായമേറിയവരിലാണ് കാണുന്നത്. ഇവരിൽ പലരും പ്രമേഹം, അമിത ബി.പി. തുടങ്ങിയ അസുഖമുള്ളവരാവും. ബീറ്റ ബ്ലോക്കർ പോലുള്ള മരുന്നു കഴിക്കുന്നവരുമാവും. ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരിൽ ശരിയായി പ്രവർത്തിച്ചെന്നുവരില്ല. ചർമം വരണ്ടിരിക്കും. ഉഷ്ണതരംഗം ഉണ്ടാകുമ്പോൾ വീട്ടിനകത്തായാലും സൂര്യാഘാതം സംഭവിക്കാം.

എക്‌സേർഷണൽ ഹീറ്റ് സ്‌ട്രോക്ക്

വെയിലത്തും മറ്റും അമിതമായി അധ്വാനിക്കുമ്പോഴും ദീർഘനേരം വെയിൽ കൊള്ളുമ്പോഴും സംഭവിക്കുന്നു. ഇവരിൽ ചർമം വിയർത്തുകുളിച്ചിരിക്കും.

അവയവങ്ങളെ ബാധിക്കുന്നതെങ്ങനെ?

1. ഹൃദയം

ഹൃദയത്തിലേക്ക് രക്തയോട്ടം തടസ്സപ്പെട്ട് ഹൃദയാഘാതം വരാം. ഹൃദയപേശികൾക്ക് തകരാർ സംഭവിച്ച് തെർമൽ കാർഡിയോമയോപ്പതി വരാം. അതുവഴി ഹൃദയപരാജയം.

2. മസ്തിഷ്കം

മസ്തിഷ്കാഘാതം വരാം. തലവേദന, ആശയക്കുഴപ്പം, അസാധാരണ പെരുമാറ്റം, തലകറക്കം, അബോധാവസ്ഥ എന്നിവയുണ്ടാകാം.

3. കരൾ

കരളിലെ എൻസൈമുകളുടെ അളവുകൂടും. പ്രവർത്തനം താളംതെറ്റും.

4. വൃക്കകൾ

നിർജലീകരണം, ചൂട് നേരിട്ടുണ്ടാക്കുന്ന ക്ഷതം, റാബ്ഡോമയോലിസിസ് എന്നിവ വൃക്കസ്തംഭനം ഉണ്ടാക്കുന്നു.

സൂര്യാഘാതം സംശയിച്ചാൽ

ഉടൻ ശുശ്രൂഷ നൽകി ശരീരം തണുപ്പിക്കണം. തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കാം. ഫാൻ, എ.സി. തുടങ്ങിയവയുടെ സഹായത്താൽ തണുപ്പിക്കാം. വെള്ളം കുടിപ്പിക്കാം. കക്ഷത്തിലും തുടയിടുക്കിലും ഐസ് പാക്ക് വെക്കുന്നത് ഗുണംചെയ്യും. സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടെങ്കിലോ വൈദ്യസഹായം ഉറപ്പുവരുത്തുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !