കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക് കോളേജിൻ്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 60 വിദ്ധ്യാർത്ഥികളുടെ മെഗാ രക്തദാന ക്യാമ്പ് നടത്തി കോളേജ് എൻ എസ് എസ് യൂണിറ്റ്.
പാലാ ബ്ലഡ് ഫോറത്തിൻ്റെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെ സഹകരണത്തോടെയാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ എസ്.ഡി. കോളേജ് പ്രിൻസിപ്പൽ ഡോ. സീമൻ തോമസ് അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അനിൽ കുമാർ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
കോളേജ് ബർസാർ റവ. ഡോ. മനോജ് പാലക്കുടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ഡിസ്ട്രിക് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിനു എലിസബേത്ത് സെബാസ്റ്റ്യൻ, ഡോ. ജോജി തോമസ്, ലയൺസ് ക്ലബ് പ്രസിഡൻറ് ഡൈനോ ജയിംസ്, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറി ദിയാ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു.
രക്തദാന ക്യാമ്പിലെ സഹോദരങ്ങളും കാഴ്ച ശക്തി കുറവുള്ള വിദ്യാർത്ഥികളും ഉൾപ്പെടുന്നവർ ഇരട്ട രക്തദാനം ചെയ്തത് ശ്രദ്ധേയമായി.
ലയൺസ് എസ്എച്ച് മെഡിക്കൽ സെൻറർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്. സിസ്റ്റർ അനിലിറ്റ് എസ്എച്ച്, ഡോക്ടർ ജോജി മാത്യു, എൻ എസ് എസ് ലീഡർമാരായ ആൽബിൻ തോമസ്, ഗൗരി ഹരി, ഡയോൺ സാം എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.