ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തും.
ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് കൂടിക്കാഴ്ച. വയനാടിന് അനുവദിച്ചവായ്പയുടെ വിനിയോഗ കാലാവധി കൂട്ടുന്നതടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും.
ആശാവർക്കർമാരുടെ വിഷയം ചർച്ചയാകുമോയെന്ന് വ്യക്തമല്ല. വയനാടിനായി പ്രഖ്യാപിച്ച 525 കോടിയുടെ സഹായം മാർച്ച് 31 മുമ്പ് പൂർണ്ണമായി ചെലഴിക്കാൻ സാധിക്കാത്ത സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കും. ഗവർണറും കേരള ഹൗസിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.