ഏഴാം നിലയിൽ നിന്ന് വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം...!

കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ പാലാഴിക്ക് സമീപമാണ് അപകടമുണ്ടായത്.


ഇവാന്‍ ഹിബാല്‍ എന്ന ഏഴ് വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. ലാന്‍ഡ്മാര്‍ക്ക് അബാക്കസ് എന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.

അബദ്ധത്തിലായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവിനൊപ്പം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന കുട്ടി. മാതാവിന് ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് ഫ്‌ളാറ്റിന് ഉള്ളിലേക്ക് കൊണ്ടുപോയ സമയത്തായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.

കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !