ആറ്റുകാൽ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാനം,സുരക്ഷയൊരുക്കുന്നത് 4500 പോലീസുകാർ...!

തിരുവനന്തപുരം ; ആറ്റുകാല്‍ പൊങ്കാലയ്ക്കായി ആയിരക്കണക്കിന് ഭക്തര്‍ തലസ്ഥാന നഗരത്തിലേക്കു എത്തുന്നതു കണക്കിലെടുത്തു സുരക്ഷ ശക്തമാക്കി പൊലീസ്. 4500 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.


ഭക്തര്‍ കൂടുതലും സ്ത്രീകളായതിനാല്‍ പിടിച്ചുപറി, സ്ത്രീകള്‍ക്കെതിരായ മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത മുന്നില്‍കണ്ടാണ് നടപടികള്‍. ക്ഷേത്രത്തിനകത്തും പുറത്തുമായി നൂറോളം സിസിടിവി ക്യാമറകള്‍ സജ്ജമാക്കി 24 മണിക്കൂറും നിരീക്ഷണം നടത്തും. സ്മാര്‍ട്ട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള 847 ക്യാമറകളിലൂടെ നഗരത്തിന്റെ വിവിധ മേഖലകള്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നഗരത്തെ ആറു പ്രത്യേക മേഖലകളായി തിരിച്ചു ഡ്രോണുകള്‍ ഉപയോഗിച്ച്  നിരീക്ഷണം ഏര്‍പ്പെടുത്തും.

കൂടുതല്‍ ഷാഡോ മഫ്ത്തി പൊലീസുകാരെയും വനിതാ പൊലീസിന്റെയും സേവനം ഉപയോഗിച്ചിട്ടുണ്ട്. പിടിച്ചുപറി, മാല മോഷണം, സ്ത്രീകളെ ശല്യം ചെയ്യുന്ന ആള്‍ക്കാര്‍ എന്നിവരെ പ്രത്യേകം നിരീക്ഷിച്ച് നടപടി എടുക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള കുറ്റവാളികളെ കണ്ടെത്താന്‍ കന്യാകുമാരി ജില്ലയില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. 

മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ ക്ഷേത്രപരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോഡ്ജുകള്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്റെ ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. സംശയമുള്ളവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ആളുകളെ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ വഴി നിരീക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പൊങ്കാല ദിവസം പ്രത്യേകം പാസ് ഉള്ള പുരുഷന്മാരെ മാത്രമേ ക്ഷേത്ര കോംപൗണ്ടിലേക്ക് കടത്തിവിടുകയുള്ളൂ. പൊങ്കാലയിടാന്‍ വരുന്ന സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.  ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പല പ്രത്യേക സ്ഥലങ്ങളിലായി മെഡിക്കല്‍ ടീമിന്റെ സേവനവും ദുരന്തനിവാരണ സംഘത്തിന്റെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.


ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എമര്‍ജന്‍സി റോഡായ ബണ്ട് റോഡില്‍ ഒരു കാരണവശാലും പാര്‍ക്കിങ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തിരുവനന്തപുരം സിറ്റിയിലെ ഹോട്ടലുകളില്‍ കുറ്റവാളികള്‍ക്കായി മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. ഗതാഗത നിയന്ത്രണം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 12ന് ഉച്ച മുതൽ 13 ന് രാത്രി 8 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

നോ പാർക്കിങ് സ്ഥലങ്ങൾ ∙ കിള്ളിപ്പാലം - പാടശ്ശേരി - ചിറപ്പാലം ബണ്ട് റോഡ്, ∙ അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, ∙ അട്ടക്കുളങ്ങര - കമലേശ്വരം റോഡ്, ∙ കമലേശ്വരം - വലിയപള്ളി റോഡ്, ∙കൊഞ്ചിറവിള - ആറ്റുകാൽ റോഡ്, ∙ചിറമുക്ക് -ഐരാണിമുട്ടം റോഡ്, ∙ കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്, ∙ അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ്, ∙ വെട്ടിമുറിച്ച കോട്ട - പടിഞ്ഞാറേകോട്ട റോഡ്, ∙മിത്രാനന്ദപുരം - ശ്രീകണ്ഠേശ്വരം, ∙പഴവങ്ങാടി - സെൻട്രൽ തിയറ്റർ റോഡ്, ∙ പഴവങ്ങാടി - എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്, ∙ മേലേ പഴവങ്ങാടി - പവർഹൗസ് റോഡ്. ∙ തകരപ്പറമ്പ് റോഡ്, ∙ ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, ∙ കൈതമുക്ക് വഞ്ചിയൂർ റോഡ്, 

∙ വഞ്ചിയൂർ - പാറ്റൂർ റോഡ്, ∙ വഞ്ചിയൂർ - നാലുമുക്ക് റോഡ്, ∙ ഉപ്പിടാംമൂട് - ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്, ∙ കുന്നുംപുറം - ഉപ്പിടാംമൂട് റോഡ്, ∙ ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ∙ ചിറമുക്ക് ചെക്കിട്ടവിളാകം - കൊഞ്ചിറവിള ബണ്ട് റോഡ്. പാർക്കിങ് സ്ഥലങ്ങൾ ∙ കരമന കൽപാളയം മുതൽ നിറമൺകര പട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഇടതുവശം, ഐരാണിമുട്ടം ഹോമിയോ കോളജ്, ഐരാണിമുട്ടം റിസർച് സെന്റർ, ഗവ. കാലടി സ്കൂൾ ഗ്രൗണ്ട്, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, വലിയപള്ളി പാർക്കിങ് ഗ്രൗണ്ട്, ചിറപ്പാലം ഗ്രൗണ്ട്, നിറമൺകര എൻഎസ്എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, 

കൈമനം ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് കോംപൗണ്ട്, പാപ്പനംകോട് ദർശന ഓഡിറ്റോറിയം, ശ്രീരാഗം ഓഡിറ്റോറിയം ഗ്രൗണ്ട്, നേമം വിക്ടറി സ്കൂൾ ഗ്രൗണ്ട്, പുന്നമൂട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്, പാപ്പനംകോട് എസ്റ്റേറ്റ്, തിരുവല്ലം ബിഎൻവി സ്കൂൾ ഗ്രൗണ്ട്, തിരുവല്ലം ബൈപാസ് റോഡ് പാർക്കിങ് ഗ്രൗണ്ട്, കല്ലുവട്ടാൻകുഴി എസ്എഫ്എസ് സ്കൂൾ, മായംകുന്ന്, കോവളം ബീച്ച്, വെങ്ങാനൂർ വിപിഎസ് മലങ്കര എച്ച്എസ്എസ്, വെങ്ങാനൂർ ക്രിക്കറ്റ് ഗ്രൗണ്ട്, കോട്ടപ്പുറം സെന്റ് മേരീസ് സ്കൂൾ, തൈക്കാട് സംഗീത കോളജ്, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽബിഎസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ട്, വഴുതക്കാട് പിടിസി ഗ്രൗണ്ട്, ടഗോർ തിയറ്റർ കോംപൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള യൂണിവേഴ്സിറ്റി ഓഫിസ്, വഴുതക്കാട് വിമൻസ് കോളജ്, സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം കോംപൗണ്ട്, മ്യൂസിയം വാട്ടർ അതോറിറ്റി കോംപൗണ്ട്, ആനയറ വേൾഡ് മാർക്കറ്റ്.

ഗതാഗത ക്രമീകരണം ആറ്റിങ്ങൽ ഭാഗത്തു നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം. പേരൂർക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം - വിഴിഞ്ഞം -എൻഎച്ച് ബൈപാസ് വഴിയും പോകണം. ടൈലുകൾ പാകിയ ഇടങ്ങളിൽ പൊങ്കാല പാടില്ല വിലയേറിയ ടൈലുകൾ പാകിയിട്ടുള്ളതിനാൽ നടപ്പാതകളിൽ അടുപ്പുകൾ കൂട്ടാൻ പാടില്ല. പൊങ്കലയർപ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങൾക്ക് ലഘു പാനീയങ്ങൾ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ മാർഗതടസം ഉണ്ടാക്കാൻ പാടില്ല.

പൊങ്കാല കഴിഞ്ഞ് പൊങ്കാല കഴിഞ്ഞ് ഭക്തരുമായി കൊല്ലം. ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബൈപാസ് റോഡിൽ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ഓൾ സെയിൻസ് -വേളി പെരുമാതുറ വഴിയുള്ള തീരദേശ റോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂർ. കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചയ്ക്കൽ ചാക്ക - കഴക്കൂട്ടം ബൈപാസ് റോഡ് വഴിയും പോകണം. പൊങ്കാല ദിവസം എയർപോർട്ടിലേക്ക് പോകേണ്ട യാത്രക്കാർ യാത്ര മുൻകൂട്ടി ക്രമീകരിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 0471-2558731, 9497930055, 9497987002, 9497987001 9497990005, 9497990006.ഫോൺ നമ്പരുകളിൽ അറിയിക്കണം. 

ആറ്റുകാൽ പൊങ്കാലയ്ക്കു വിപുലമായ ക്രമീകരണങ്ങളുമായി റെയിൽവേ. 13ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ പ്ലാറ്റ്ഫോം ഒന്നിൽ നിന്നായിരിക്കും പുറപ്പെടുക. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ 2,3,4,5 പ്ലാറ്റ്‌ഫോമുകളില്‍ നിന്നായിരിക്കും പുറപ്പെടുക. പവർ ഹൗസ് റോഡിലെ സെക്കൻഡ് എൻട്രി അന്ന് താൽക്കാലികമായി തുറക്കും. ഇതു വഴി അകത്തേക്കു പ്രവേശിക്കാൻ മാത്രമായിരിക്കും അനുമതി. 

സെക്കൻഡ് എൻട്രിയിൽ നിന്നുള്ള ഫുട്ട് ഓവർ ബ്രിജ് വൺവേയായിരിക്കും. സെക്കൻഡ് എൻട്രി വഴി വരുന്ന യാത്രക്കാർക്കു സ്റ്റേഷനിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കു പോകാനായി മാത്രം ഈ ഫുട്ട് ഓവർ ബ്രിജ് ഉപയോഗിക്കാം.  മറ്റ് 2 ഫുട്ട് ഓവർ ബ്രിജുകളിലൂടെ പ്ലാറ്റ്‌ഫോമുകളിലെത്താനും അകത്തേക്കും പുറത്തേക്കു പോകാനും കഴിയും. കൂടുതൽ ടിക്കറ്റ് കൗണ്ടറുകളും അന്നുണ്ടാകും.  പാർക്കിങ് സൗകര്യം സ്റ്റേഷനിൽ  പരിമിതമായതിനാൽ യാത്രക്കാർ അതിന് അനുസരിച്ചു യാത്ര ക്രമീകരിക്കണം.

എറണാകുളം–തിരുവനന്തപുരം , തിരുവനന്തപുരം–നാഗർകോവിൽ റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകളുണ്ടാകും. 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. മംഗളൂരു വന്ദേഭാരതിന് ഇരുദിശയിലും  തിരുവനന്തപുരം നോർത്തിലും (കൊച്ചുവേളി) കണ്ണൂർ ജനശതാബ്ദിക്കു ഇരുദിശയിലും തിരുവനന്തപുരം പേട്ടയിലും 13ന് സ്റ്റോപ്പുണ്ടാകും. 

തിരക്ക് നിയന്ത്രിക്കാൻ ജിആർപിയും ആർപിഎഫും വേണ്ട നടപടികൾ സ്വീകരിക്കും. റെയിൽവേ സുരക്ഷാ കാരണങ്ങളാൽ സ്റ്റേഷൻ പരിസരത്ത് പൊങ്കാലയിടാൻ അനുവദിക്കില്ല. പ്ലാറ്റ്‌ഫോമുകളിലും ഫുട്ട് ഓവർ ബ്രിജുകളിലും കിടക്കാൻ പാടുള്ളതല്ല, പ്ലാറ്റ്‌ഫോമുകളിലേക്കു പോകാൻ ട്രാക്ക് മുറിച്ചു കടക്കരുത്, ഫുട്ട് ഓവർ ബ്രിജുകൾ ഉപയോഗിക്കണം. ആർപിഎഫും പൊലീസും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !