കൊല്ലം; ആശാ വർക്കർമാരുടെ സമരം നടക്കുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചതിൽ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉന്നയിച്ച് പത്തനംതിട്ടയിൽനിന്നുള്ള പ്രതിനിധി. പി.ബി.ഹർഷകുമാറാണ് വിമർശനം ഉന്നയിച്ചത്.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാർക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു. മെറിറ്റും മൂല്യവും എപ്പോഴും പാർട്ടി സെക്രട്ടറി പറയുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമായിരുന്നു വിമർശനം.മന്ത്രിമാരുടെ പ്രവർത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും വിമർശനം ഉയർന്നു. നല്ല കാര്യങ്ങൾ വരുമ്പോൾ സർക്കാർ വെള്ളത്തിൽ നഞ്ചു കലക്കും പോലെ ചിലത് ചെയ്യുകയാണെന്നും പ്രതിനിധി കുറ്റപ്പെടുത്തി. വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ചീത്തപ്പേരുണ്ടാക്കിയെന്നും വിമർശനം ഉയർന്നു.
വമ്പൻ വ്യവസായങ്ങൾക്കു പുറകെ പോകുമ്പോൾ അടിസ്ഥാന വിഭാഗങ്ങളെ മറക്കരുതെന്നും ഈ രീതി തുടരാൻ കഴിയില്ലെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.
അടിസ്ഥാന തൊഴിലാളി വർഗത്തെ സംരക്ഷിക്കണം. വമ്പൻ പദ്ധതി മാത്രം പോരാ. പാർട്ടി കെട്ടിപ്പടുത്തതു തൊഴിലാളികളിലൂടെയാണ്. കയർ തൊഴിലാളികളെ രണ്ടാം പിണറായി സർക്കാർ തഴഞ്ഞെന്നും ആലപ്പുഴ എംഎൽഎ പി.പി.ചിത്തരഞ്ജൻ വിമർശനം ഉന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.