ഭുനികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.

തീക്കോയി : ഭുനികുതി വർദ്ധനവിനെതിരെ ഐഎൻടിയുസി തീക്കോയി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ്ണ  നടത്തി. അഡ്വ: വി ജെ ജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി സെക്രട്ടറി ശ്രീ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഭു നികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതതെന്നും കർഷകർ കൃഷി ചെയ്താൽ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കർഷകർക്കും കൃഷി ചെയ്യുന്നതിനോ നാട്ടിൽ സ്വൈര്യമായി ജീവിക്കുന്നതിനും സാധിക്കുന്നില്ല. കർഷകർക്ക് ആവശ്യമായ സംരക്ഷണം നൽകുന്ന നിയമങ്ങൾ സർക്കാർ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


പൂഞ്ഞാർ നടുഭാഗം വില്ലേജിലും തീക്കോയി വില്ലേജിലും റവന്യൂ വകുപ്പിന്റെയും ഭരണകക്ഷിയുടെയും പിൻബലത്തിൽ നടക്കുന്ന സർക്കാർ വക ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവർക്കർമാരുടെ സമരം എത്രയും പെട്ടെന്ന് ചർച്ചചെയ്ത് പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം സർക്കാരിനെതിരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി  മെമ്പർമാർക്ക് ഒന്നര ലക്ഷം രൂപ കൂട്ടിക്കൊടുക്കാമെങ്കിൽ പാവപ്പെട്ട ആശാവർക്കർമാരെ ചർച്ചയ്ക്ക് പോലും വിളിക്കാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലായെന്നും ഉദ്ഘാടന യോഗത്തിൽ അദ്ദേഹം പറഞ്ഞു. ധർണ്ണ സമരത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ  ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു. ധർണ്ണ സമരത്തിന്  ആശംസകൾ അർപ്പിച്ച് ജോയിസ് കറിയ (ഡിസിസി സെക്രട്ടറി,) നാസർ പനച്ചി (റീജണൽ പ്രസിഡണ്ട്,) അഡ്വക്കേറ്റ് സതീഷ് കുമാർ (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്,) ഡിസിസി മെമ്പർമാരായ പി എച്ച് നൗഷാദ്, വർക്കിച്ചൻ വ യമ്പോത്തനാല്‍,


ടോമി മാടപ്പള്ളി  ( ഐഎൻടിയുസി ജില്ലാ സെക്രട്ടറി) എംസി വർക്കി ( കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി) ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് മാരായ ബിനോയി ഇലവുങ്കൽ എരുമേലി, പി പി നൗഷാദ് ഈരാറ്റുപേട്ട, സുരേഷ് പി ജി തീക്കോയി, മാത്യു സെബാസ്റ്റ്യൻ പോർക്കാട്ടിൽ, ജോർജ് എൻ ജെ നമ്മുടാകം, പി മുരുകൻ എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !