കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്ര ത്തിലെ ഏഴരപ്പൊന്നാന ദർശനം ഇന്നലെ നടന്നു . ഒരാണ്ടിന്‍റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊ ന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ജനസാഗരം ഒഴുകിയെത്തി.
രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്‌പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പീഠത്തിൽ പ്രതിഷ്‌ഠിച്ചു.തുടർന്നു തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു.
ഏറ്റുമാനൂരപ്പന്‍റെ തിടമ്പും ഇരുവശങ്ങളിലുമായി ഏഴരപ്പൊന്നാനകളും നിലവിളക്കുകളുടെയും കർപ്പൂരദീപങ്ങളുടെയും പൊൻപ്രഭയിൽ തിളങ്ങി നിൽക്കെ രാത്രി 12ന് ഓംകാര നാദത്തോടെയാണ് ആസ്ഥാന മണ്ഡപത്തിന്‍റെ വാതിലുകൾ തുറന്നത്. ഭക്തജനങ്ങള്‍ പഞ്ചാക്ഷരീമന്ത്രം ഉറക്കെ ഉരുവിട്ട് ഭഗവാനെ തൊഴുതു.
ഇന്നലെ ശീവേലിക്ക് നടൻ ജയറാമിന്‍റെ നേതൃത്വത്തിൽ 111 കലാകാരന്മാർ അണിനിരന്ന സ്പെഷൽ പഞ്ചാരിമേളവും കാഴ്‌ച ശ്രീബലിക്കു ചോറ്റാനിക്കര സത്യൻ നാരായണ മാരാരും 60ൽപരം കലാകാരന്മാരും ചേർന്നൊരുക്കിയ സ്പെഷൽ പഞ്ചവാദ്യവും സിനിമാതാരം ആശാ ശര ത്തിന്‍റെ നൃത്തവും എട്ടാം ഉത്സവത്തിന്‍റെ മാറ്റു കൂട്ടി. ഇന്നാണ് പള്ളിവേട്ട. നാളെ ആറാട്ടോടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം കൊടി യിറങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.