തിരുവനന്തപുരം: ക്യാമ്പസുകളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ.
തിങ്കളാഴ്ചയാണ് യോഗം. ക്യാമ്പസുകളിൽ ലഹരി ഉപയോഗം തടയുന്നത് യോഗത്തിൽ ചർച്ചയായേക്കും. നേരത്തെ ലഹരിക്കെതിരായ ക്യാമ്പെയിന് പിന്തുണയുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ലഹരി ജീവിതത്തെ തകർക്കുന്ന ശക്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.
ലഹരി തൊട്ടുപോകരുതെന്ന് യുവാക്കളോട് അപേക്ഷിക്കുകയാണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ മാധ്യമങ്ങളുടെ പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെ കൂടി നശിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. ഇപ്പോൾ ഇവിടെ വേണ്ടത് ജാഗ്രതയാണ്. ഇനി മുതൽ ലഹരി നിയന്ത്രിക്കാൻ എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.