'അമ്മ' സംഘടനയുടെ വനിതാ ദിനാഘോഷം നടന്നു

കൊച്ചി: 'അമ്മ' സംഘടനയുടെ വനിതാ ദിനാഘോഷം നടന്നു.

അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് ശ്രീ ജയൻ ചേർത്തലയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിൽ വെച്ച് ”അമ്മ” വനിതാദിനാഘോഷം ശ്രീമതി ഷീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിർവഹിച്ചു.

'അമ്മ, രാജഗിരി ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പിൽ ശ്രീമതി മീനയും, കുമാരി അനശ്വര രാജനും എന്നിവർ ചേർന്ന് വനിത അംഗങ്ങൾക്കായി ഒരുക്കിയ രചന മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.

'അമ്മ അംഗങ്ങൾ അണിയറയിലും തിരശീലയിലും ആയി എത്തുന്ന സീരീസിൻ്റെ ലോഞ്ചും ഈ ചടങ്ങിൽ നടന്നു. സംവിധാന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണമെന്ന ആഗ്രഹം അഭിനേത്രിയും സംവിധായകയുമായ ഷീല പങ്കുവച്ചു.

വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സംവിധായകരായ ശ്രീ റാഫി , ശ്രീ അജയ് വാസുദേവ് ​​എന്നിവർ സമ്മാനദാനം നിർവഹിച്ചു. രചന മത്സരങ്ങളുടെ വിധി നിർണ്ണയം ശ്രീമതി അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങിൽ ശ്രീ വിനുമോഹൻ, ശ്രീ ഷാജോൺ, ശ്രീ ഉണ്ണി ശിവപാൽ, ശ്രീമതി സരയു മോഹൻ, ശ്രീമതി അൻസിബ ഹസൻ, ശ്രീമതി കുക്കു പരമേശ്വരൻ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !