മണിപ്പൂർ: സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം.
സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമകാരികൾ ഒരു വാഹനത്തിന് തീയിട്ടു. മണിപ്പൂരിൽ എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്ന് അമിത് ഷായുടെ നിർദ്ദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
കാൻപോക്ക്പി ജില്ലയിൽ, പ്രത്യേകിച്ച് ദേശീയപാത 2 ലെ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സർക്കാർ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ടയറുകൾ കത്തിച്ച് എൻഎച്ച് -2 (ഇംഫാൽ-ദിമാപൂർ ഹൈവേ) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.
പുനരാരംഭിച്ച ബസ് സർവീസ് തടസ്സപ്പെടുത്തിയ പ്രതിഷേധക്കാർ ബസിനുനേരെ കല്ലെറിഞ്ഞിരുന്നു. മണിപ്പൂരിലെ മൂന്ന് ബങ്കറുകളും സംയുക്ത സേന തകർക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ എല്ലാ റോഡുകളിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു.
പിന്നാലെയാണ് ഇംഫാൽ എയർപോർട്ടിൽ നിന്ന് കുക്കി ആധിപത്യ മേഖലയായ ചുരാചന്ദ്പൂരിലേക്കും കാങ്കോപിയിലേക്കും ബസ് സർവീസുകൾ ആരംഭിച്ചത്. ഇതിനിടയിലാണ് ബസിൻ നേരെ കല്ലേറ് ഉണ്ടായത്. രണ്ട് വർഷത്തിന് ശേഷം ഇംഫാലിൽ നിന്ന് മലയോര പ്രദേശങ്ങളിലേക്ക് അന്തർ ജില്ലാ സർവീസുകൾ പുനരാരംഭിച്ച ബസിന് നേരെയാണ് ആക്രമണം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.