ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ.
ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു.
എന്നാല്‍ മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് വലിയ പരിക്ക് ഭീഷണിയുണ്ട്. പരിശീലനത്തിനിടെ സ്റ്റാര്‍ ബാറ്റ്സ്മാന് വിരാട് കോ്ലിയുടെ കാല്‍മുട്ടിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരു ഫാസ്റ്റ് ബൗളറുടെ പന്ത് കോലിയുടെ കാല്‍മുട്ടില്‍ തട്ടുകയായിരുന്നുവെന്ന് ജിയോ ടിവി വിശദീകരിച്ചു. അദ്ദേഹം പെട്ടെന്ന് പരിശീലനം നിര്‍ത്തി, ഫിസിയോ അദ്ദേഹത്തെ പരിശോധിച്ചു.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം പരിക്കേറ്റ ഭാഗത്ത് ബാന്‍ഡേജ് കെട്ടുകയും ചെയ്തു. അതിനുശേഷം കോ്ലി ബാറ്റ് ചെയ്തില്ലെങ്കിലും, പരിക്ക് ഗുരുതരമല്ലെന്നും കോലി ഫൈനല്‍ കളിക്കുമെന്നും ഇന്ത്യന്‍ കോച്ചിംഗ് സ്റ്റാഫ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.