പാലക്കാട്: വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) മരിച്ചത്. സുഹൃത്തായ വടക്കഞ്ചേരി സ്വദേശി വിഷ്ണുവാണ്(23) കൊലപാതകം നടത്തിയത്. പ്രതി പൊലീസിന്റെ പിടിയിലായി. ഇന്നലെ അർദ്ധരാത്രിയാണ് കൊലപാതകം നടന്നത്.
മനുവും വിഷ്ണുവും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മനുവിന് അയ്യായിരം രൂപ വിഷ്ണു കടം നൽകിയിരുന്നു. തിരിച്ചുചോദിച്ചപ്പോൾ കൊടുത്തില്ല.
ഇന്നലെ രാത്രി മനു വിഷ്ണുവിനെ വിളിച്ച് താൻ പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിച്ചു. ഇതിനിടയിൽ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ബഹളം കേട്ട് എത്തിയ നാട്ടുകാർ വിഷ്ണുവിനെ തടഞ്ഞുനിർത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.