താങ്ങാവുന്നതിലധികം തടവുകാരുമായി കോട്ടയം ജില്ലാ ജയിൽ..! കുറ്റ വാളികളെകൊണ്ട് നട്ടം തിരിഞ്ഞധികാരികൾ..!

കോട്ടയം ;ജില്ലാ ജയിലിനു താങ്ങാവുന്നതിലധികം തടവുകാർ. 67 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന ജില്ലാ ജയിലിൽ ഇന്നലെ 138 തടവുകാർ.

ഒരാഴ്ച മുൻപ് ജയിലുണ്ടായിരുന്നതു 148 തടവുകാരാണ്. ഇവിടെ  8 വലിയ സെല്ലുകളുണ്ട്. ജയിൽ നിയമപ്രകാരം ജില്ലാ ജയിലിലെ ഒരു സെല്ലിൽ 7 പേരെ പാർപ്പിക്കാനാണ് അനുമതി.

സെല്ലിൽ 20 പേർ വീതമാണ് ഇപ്പോൾ. ഗൗരവ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും പ്രശ്നക്കാരായവർക്കും പ്രത്യേക സെല്ലുകളുണ്ട്. ഇത്തരം സെല്ലുകളിൽ 2 പേരെ വീതമാണ് പാർപ്പിച്ചിരിക്കുന്നത്.

ഇത്തരക്കാരെ ഒരുമിച്ച് പാർപ്പിക്കുന്നതും അപകടകരം.മധ്യമേഖലയിലെ ജയിലുകളിലെ എണ്ണം സർവകാല റെക്കോർഡ് പിന്നിട്ടതോടെ അങ്ങോട്ടു അയയ്ക്കാനാവില്ലെന്ന് അധികൃതർ പറയുന്നു. സമീപകാലത്തു ക്രിമിനൽ കേസുകളുടെ എണ്ണം വർധിച്ചതോടെയും ലഹരിക്കേസുകളിൽ പൊലീസ്,

എക്സൈസ് നടപടി ശക്തമാക്കിയതോടെയും ഒട്ടേറെ പേർ അഴിക്കുള്ളിലായി. ഇതോടെ ജീവനക്കാർ രാപകൽ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. 14 അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരാണുള്ളത്. തടവുകാരുടെ എണ്ണം കൂടിയെങ്കിലും പ്രാഥമിക കാര്യങ്ങൾക്കും ഭക്ഷണത്തിനും തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !