അരവിന്ദം ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ

കോട്ടയം: തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ന് മാർച്ച്14 വെള്ളി രാവിലെ 9.30 ന് ആരംഭിക്കും.

കോട്ടയം സിഎംഎസ് കോളേജിൽ വച്ചാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഫിലിം ഫെസ്റ്റിവൽ നടക്കുക. 

ഫിലിം ഫെസ്റ്റിവൽ പ്രശസ്ത സംവിധായകൻ ബ്ലസ്സി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ അദ്ധ്യക്ഷൻ ജെ നന്ദകുമാർ 'സിനിമയിലെ നവീനതയും സ്വത്വവും' എന്ന വിഷയത്തിൽ സംസാരിക്കും. 

ഫെസ്റ്റിവൽ ഡയറക്ടറായ സിനിമാ സംവിധായകൻ വിജയകൃഷ്ണൻ പങ്കെടുക്കും. ഏറ്റുമാനൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.

തുടർന്ന് നടക്കുന്ന ഫിലിം പ്രദർശനത്തിൽ മൽസരത്തിൽ സെലക്ട് ചെയ്യപ്പെട്ട ഷോർട്ട് ഫിലമുകളുടെ പ്രദർശനം നടക്കും.

രാവിലെ പതിനൊന്ന് മണി മുതൽ സ്കൈവേഡ് (ഹിന്ദി), മീനുകൾ, മൊളഞ്ഞി, ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ ആ ദിവസത്തിൻ്റെ ഓർമ്മയ്ക്ക്, ബർസ, കോഡ് ലവ്, സുഗന്ധി, ജലേബി (ഹിന്ദി) എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
വൈകിട്ട് ' ഡയലോഗ് വിത് മാസ്റ്റർ ' എന്ന സംവാദപരിപാടിയിൽ ഡയറക്ടറും തിരക്കഥാകൃത്തുമായ സജിൻ ബാബു സഹൃദയരുമായി സംവദിക്കും. 

മൂന്ന് ദിവസങ്ങളിലായി കേന്ദ്ര മന്ത്രിമാരുൾപ്പെടെ വിവിധ പ്രമുഖർ പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !