ഡബ്ലിൻ; അയർലൻഡിലെ ഡബ്ലിൻ കൗണ്ടിയിൽ മോഷണങ്ങൾ തടയുന്നതിനായി പൊലീസ് (ഗാർഡ) നടത്തിയ പരിശോധനകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർ അറസ്റ്റിലായി.
ഡബ്ലിനിൽ നിന്നും പിടികൂടിയ ഇവരിൽ നാല് പേർ കൗമാരക്കാരാണ്. ഡബ്ലിനിൽ സമീപകാലത്തായി മോഷണ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നോർത്ത് ഡബ്ലിൻ, ഈസ്റ്റ് ഡബ്ലിൻ എന്നിവിടങ്ങളിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചു ഓപ്പറേഷൻ നടത്തിയത്.നോർത്ത് ഡബ്ലിനിൽ നിന്നും 16 പേരെ പിടികൂടി. ഈസ്റ്റ് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാർ നിർത്തി പരിശോധിച്ചതിൽ നിന്നും മൂന്ന് കൗമാരക്കാരെയും പിടികൂടി.കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഒരു കൗമാരക്കാരനെ പിടികൂടിയിരുന്നു. കൗമാരക്കാരെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കും.
പാർക്ക് ചെയ്ത കാറുകളിൽ നിന്നും മറ്റുമായി സാധനങ്ങൾ മോഷ്ടിക്കുക, കൊള്ളകൾ നടത്തുക മുതലായവ തടയുന്നതുമായി ബന്ധപ്പെട്ട് ഗാർഡ നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായാണ് അറസ്റ്റുകളെന്ന് ഗാർഡ പ്രസ്താവനയിൽ അറിയിച്ചു.
മോഷ്ടിക്കപ്പെട്ട കാറുകളുടെ താക്കോലുകൾ, ഇരുമ്പ് ദണ്ഡുകൾ, ടോർച്ചുകൾ, മുഖംമൂടികൾ എന്നിവയും പിടിച്ചെടുത്തതായി ഗാർഡ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഗാർഡ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.