വാഷിംങ്ടൻ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കൽ പരാജയം.
വിക്ഷേപിച്ചു മിനിറ്റുകൾക്കകം തന്നെ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു.പേടകം പൊട്ടിത്തെറിച്ചതിന്റെ അവശിഷ്ടങ്ങൾ ഫ്ലോറിഡയിലും ബഹാമാസിലും ആകാശത്തിലൂടെ നീങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
പരീക്ഷണം പരാജയപ്പെട്ടതിനു പിന്നിലെ കാരണം മനസ്സിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി. രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം വ്യാഴാഴ്ച നടത്തിയത്. സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ ഏഴാം പരീക്ഷണ പറക്കലും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.