ചെന്നൈ: നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ (58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. നിർജലീകരണം കാരണമാണ് എ ആർ റഹ്മാന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകവൃന്ദമുളള സംഗീതഞ്ജനാണ് അദ്ദേഹം. ഈ വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.