പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്‌ളാസ് വിദ്യാർത്ഥി പിടിയിൽ...!

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്‌ളാസ് വിദ്യാർത്ഥി പിടിയിൽ...!

കോട്ടയം: പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർത്ഥിയിൽ നിന്ന് പിടികൂടിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി ഓടി രക്ഷപ്പെടാനും വിദ്യാർത്ഥി ശ്രമിച്ചിരുന്നു.

അതേസമയം, പാറശാലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്ന പ്രതിയെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു. പാറശാല ഇഞ്ചിവിള തേരിവിള ദേവർവിള വീട്ടിൽ ഷാൻ (24) ആണ് അറസ്റ്റിലായത്.

പാറശാലയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകളിലും കോളേജുകളിലുമെത്തി വിദ്യാർത്ഥികളെ വലയിലാക്കിയ ശേഷം ആവശ്യാനുസരണം ലഹരിവസ്തുക്കൾ എത്തിച്ച് നൽകുകയായിരുന്നു പതിവ്. പൊലീസ് പിടിയിലാകുമ്പോഴും ഇയാളുടെ പക്കൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !