കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങൾ വർധിപ്പിച്ചു നൽകിയതിനെതിരേ സി.പി.എം. സഹയാത്രികനായ മുൻ എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ.
ആശ വർക്കർമാരുടെ പ്രശ്‌നം തീർക്കാൻ കഴിയാത്ത സർക്കാർ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് ഇങ്ങനെ വാരിക്കോരിക്കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഓൺലൈൻ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു. മാനദണ്ഡങ്ങൾക്കനുസൃതമല്ലാതെയും നിയന്ത്രണങ്ങൾക്ക് വിധേയമല്ലാതെയും ഖജനാവിൽനിന്ന് പണമെടുത്തുകൊടുക്കാൻ വേലുത്തമ്പിയുടെ നാട്ടുകാരനായ ബാലഗോപാലിന് എങ്ങനെ സാധിക്കുന്നു.ന്യായമായ എന്തുകാര്യത്തിനും ഒബ്ജക്ഷൻ പറയുന്ന ധനവകുപ്പ് ഈ ഒരാളുടെ കാര്യത്തിൽ മാത്രം നിശ്ശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണെന്നും സെബാസ്റ്റ്യൻ പോൾ ചോദിക്കുന്നു.എറണാകുളം മണ്ഡലത്തിൽ 2009-ൽ താൻ ജയിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും, തന്നെ ഒഴിവാക്കി സിന്ധു ജോയിയെ സ്ഥാനാർഥിയായി കൊണ്ടുവന്ന് കെ.വി. തോമസിന്റെ ജയം ഉറപ്പാക്കിയ നേതാക്കൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.തോമസിനോടുള്ള കുശുമ്പുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ആയിരക്കണക്കിന് സഖാക്കൾ ജീവൻ ത്യജിച്ചും രക്തമൊഴുക്കിയും നേടിയ അധികാരത്തിന്റെ പങ്ക് അനർഹർ കാംക്ഷിക്കരുത്. സർക്കാരിന്റേതായ ഒരു പദവിയും ഞാൻ സ്വീകരിക്കാതിരിക്കുന്നത് ഇക്കാരണത്താലാണെന്നും സെബാസ്റ്റ്യൻ പോൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.