മുംബൈ: മുംബൈയിൽ ടെക്കിയെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച സഹാറ ഹോട്ടലിലാണ് 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത്. ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്‌സൈറ്റിൽ ആത്മഹത്യ കുറിപ്പെഴുതിയതിന് ശേഷമാണ് ആത്മഹത്യ.
തൻ്റെ മരണത്തിനുത്തരവാദി ഭാര്യയും അമ്മായിയുമാണെന്ന് യുവാവ് അപ്‌ലോഡ് ചെയ്ത ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് യുവാവ് ഹോട്ടലിൽ മുറിയെടുത്തത്. ആത്മഹത്യക്ക് മുമ്പ് മുറിയുടെ വാതിലിൽ 'ഡു നോട്ട് ഡിസ്‌റ്റർബ്' സൈൻ വെച്ചിരുന്നു. ഏറെക്കഴിഞ്ഞും വിവരമില്ലാത്തതിനെ തുടർന്ന് മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്ന ഹോട്ടലിലെ ജീവനക്കാരൻ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കാണുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാസ്‌വേർഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലാണ് ആത്മഹത്യ കുറിപ്പുള്ളത്.
നിശാന്തിൻ്റെ ഭാര്യ അപൂർവ പരീഖ്, അമ്മായി പ്രാർത്ഥന മിശ്ര എന്നിവർക്കെതിരെയാണ് കേസ്. നിഷാന്തിൻ്റെ മാതാവും സാമൂഹ്യപ്രവർത്തകയുമായ നീലം ചതുര് വേദി നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പോലീസ് ആത്മഹത്യ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
'നിങ്ങൾ ഇത് വായിക്കുമ്പോഴേക്കും ഞാൻ പോയിരിക്കും. ഈ അവസാന നിമിഷങ്ങളിൽ സംഭവിച്ച കാര്യങ്ങളോർത്ത് ഞാൻ നിന്നെ വെറുക്കപ്പെടേണ്ടതാണ്. എന്നാൽ നിങ്ങളോടുള്ള ഇഷ്ടം അറിയിക്കുകയാണ്. നിനക്ക് വാക്കുതന്നതുപോലെ അന്നും ഇന്നും നിന്നെ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു. ഞാൻ അനുഭവിച്ച എല്ലാ പ്രശ്‌നങ്ങളും എൻ്റെ അമ്മക്കറിയാം. നീയും പ്രാർത്ഥന ആൻ്റിയും എൻ്റെ മരണത്തിന് ഉത്തരവാദികളാണ്. അമ്മയുടെ അടുത്ത് പോകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അവരെ ജീവിക്കാൻ അനുവദിക്കണം'., യുവാവിൻ്റെ ആത്മഹത്യ കുറിപ്പിങ്ങനെയാണ്.
മകൻ്റെ മരണത്തോടെ താൻ ജീവിക്കുന്ന മൃതശരീരമായെന്ന് നിശാന്തിൻ്റെ അമ്മ നീലം ചതുര്വേദി ഫേസ്ബുക്കിൽ കുറിച്ചു.'തൻ്റെ ശേഷക്രിയകൾ ചെയ്യേണ്ട മകൻ്റെ മൃതദേഹം താൻ സംസ്കരിക്കേണ്ടി വന്നിരിക്കുന്നു. മകന് വേണ്ടി അവൻ്റെ ഇളയ സഹോദരി കർമ്മങ്ങൾ ചെയ്തു. ഈ വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള മനോധൈര്യം ഞങ്ങൾക്ക് നൽകൂ', എന്ന് നീലം ചതുര്വേദി ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.