ന്യൂഡല്‍ഹി: ഇന്ത്യയില്‍ റമദാൻ മാസം ആരംഭിച്ചതിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇരുവരും ആശംസകള്‍ അറിയിച്ചത്.
അനുഗ്രഹീതമായ റമദാൻ സമൂഹത്തില്‍ ഐക്യം കൊണ്ടുവരട്ടെയെന്ന് മോദി കുറിച്ചു. "അനുഗ്രഹീതമായ റമദാൻ മാസം ആരംഭിക്കുമ്പോൾ, അത് നമ്മുടെ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ" എന്ന് അദ്ദേഹം കുറിച്ചു.
"ഈ പുണ്യമാസം ധ്യാനത്തിന്‍റെയും കൃതജ്ഞതയുടെയും ഭക്തിയുടെയും പ്രതീകമാണ്, കൂടാതെ കാരുണ്യം, ദയ, സേവനം എന്നിവയുടെ മൂല്യങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നു. റമദാ ൻ മുബാറക്!" അദ്ദേഹം എക്‌സില്‍ കുറിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി വാദ്രയും ശനിയാഴ്‌ച രാത്രി റമദാൻ ആശംസകൾ നേർന്നു. "റമദാൻ മുബാറക്! ഈ പുണ്യമാസം നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും നിങ്ങളുടെ ഹൃദയത്തിൽ സമാധാനം കൊണ്ടുവരുകയും ചെയ്യട്ടെ," രാഹുൽ ഗാന്ധി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
"കാരുണ്യത്തിന്‍റെയും അനുഗ്രഹങ്ങളുടെയും പുണ്യമാസമായ റമദാനിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പുണ്യമാസം നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നു" എന്ന് പ്രിയങ്കാ ഗാന്ധി എക്‌സില്‍ കുറിച്ചു.
അതേസമയം, ഇന്ത്യയിലെ ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് മുതല്‍ റമദാൻ വ്രതം ആരംഭിച്ചിട്ടുണ്ട്. വിശ്വാസപ്രകാരം പുണ്യമാസമായാണ് റമദാനിനെ കാണുന്നത്. ഈ മാസം മുസ്‌ലിംകള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.