കൊല്ലം: കസവുചുറ്റി, കരിമിഴിയെഴുതി, വെള്ളിക്കുലുസിട്ട് ഒരുമിച്ച് തിരുവാതിരച്ചുവട് വച്ച് നൂറു കണക്കിന് വനിതാ സഖാക്കൾ.
സെമിനാറുകളും കായികമത്സരങ്ങളും സൃഷ്ടിച്ച സമ്മേളനത്തിന്‍റെ ആവേശച്ചൂടിനിടയിൽ കൊല്ലം നഗരത്തിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച മെഗാതിരുവാതിര കുളിരായിമാറി.മുൻ മേയർ പ്രസന്ന ഏണസ്റ്റ് രചിച്ച വിപ്ലവവും ചരിത്രവും സൗന്ദര്യവും നിറച്ച തിരുവാതിരഗാനം ഒഴുകിയെത്തി.വിപ്ലവ ചിന്തയാൽ ചൂടേറ്റ് നിൽക്കുന്ന കൊല്ലം കരയേ ചുവന്ന പെണ്ണേ എന്ന വരികൾക്കൊത്ത് വനിതാസഖാക്കൾ കൈകൾ കൊട്ടി താളത്തിൽ ചുവടുവച്ചു. കൊല്ലം കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ നിന്നുള്ള ആയിരത്തോളം പേരാണ് മെഗാതിരുവാതിരയിൽ പങ്കെടുത്തത്.
ഇതിൽ 10 വയസുകാർ മുതൽ 70 വയസുള്ള വനിതാസഖാക്കളും ഉണ്ടായിരുന്നു. പാട്ടും ചുവടും മുറുകിയപ്പോൾ ഇടയ്ക്ക് കുളിരായി ചാറ്റൽ മഴയെത്തി. പക്ഷേ പ്രവർത്തകർ പിന്മാറിയില്ല. മഴ കനത്തെങ്കിലും സമര മുഖങ്ങളിലെ ആവേശം പോലെ തിരുവാതിരച്ചുവടുകൾ പൂർത്തിയാക്കിആകാശത്തേക്ക് ചുവന്ന ബലൂണുകൾ പറത്തിയായിരുന്നു തിരുവാതിരയുടെ ഉദ്ഘാടനം.
സംസ്ഥാന സമ്മേളന സംഘാടക സമിതി കൺവീനർ എസ്.സുദേവൻ, എം.നൗഷാദ് എം.എൽ.എ, എം.എച്ച്.ഷാരിയർ, മുൻ മേയർമാരായ പ്രസന്ന ഏണസ്റ്റ്, സബിത ബീഗം, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാ ന പ്രസിഡൻ്റ് സൂസൻ കോടി, ജില്ലാ പ്രസിഡൻ്റ് എസ്.ഗീതാകുമാരി, സെക്രട്ടറി സുജ ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.