കെ.സി. ഇ.എഫ് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി

പാലാ; കേരളത്തിലെ സഹകരണ ജീവനക്കാരുടെ പ്രാബല സംഘടനയായ കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും തെരഞ്ഞെടുപ്പ് പൊതുയോഗവും കോ- ഓപ്പറേറ്റീവ്എംപ്ലോയിസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് മാർച്ച് 1 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്നു.


പ്രസ്തുത സമ്മേളനത്തിൽ താലൂക്ക് പ്രസിഡൻ്റ് അരുൺ ജെ മൈലാടൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.

സംസ്ഥാന നിർവ്വാഹക സമിതിയംഗം തുഷാർ അലക്സ് മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ സംഘടനയുടെ നേതൃത്യ പദവി അലങ്കരിച്ച ജോലിയിൽ നിന്ന് വിരമിച്ച ഷിജി കെ നായർക്കും സംഘടനാംഗമായ തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് ജോസഫിനെയും ആദരിച്ചു.

പ്രസ്തുത സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് രാജു മാത്യു ജില്ലാ സെക്രട്ടറി മനു പി കൈമൾ സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഡയസ് തോമസ് ഗോപകുമാർ ജി  പി. ടി. അനിൽകുമാർ. ജില്ലാ വനിതാ ഫോറം കൺവീനർ സൗമ്യാ പി വനിതാഫോറം താലൂക്ക് ചെയർപേഴ്സൺ മഞ്ജു ജോസഫ് താലൂക്ക് ട്രഷറർ അനൂപ് ജി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

യോഗത്തിൽ വച്ച് സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വൈക്കം താലൂക്ക് സെക്രട്ടറി അജോ പോൾ റിട്ടേണിംഗ് ഓഫീസറായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"അഖില ഹാദിയ | Hadiya #hadiyacase #crime" !!!

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !