തവനൂർ: കൃഷിയിടങ്ങൾക്കും പ്രദേശവാസികൾക്കും ഗുരുതരമായ ഭീഷണിയായി മാറിയ കാട്ടുപന്നികളെ തവനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിയന്ത്രിത വെടിവെപ്പിലൂടെ നീക്കിയതായി അധികൃതർ അറിയിച്ചു. പഞ്ചായത്തിന്റെ ഭരണസമിതി നടത്തിയ ഉന്നതതല തീരുമാനത്തെ തുടർന്ന്, പ്രശസ്ത ഷൂട്ടർ ഡോ. മിഗ്ദാദ് ഈ ദൗത്യത്തിന് ചുമതലപ്പെടുത്തിയിരുന്നു.
പഞ്ചായത്ത് അധികൃതരും ഡോ. മിഗ്ദാദും കാട്ടുപന്നികളെ കണ്ടെത്തുന്നതിനായി രണ്ടുതവണ തിരച്ചിൽ നടത്തിയെങ്കിലും ആദ്യം യെ കണ്ടെത്താൻ കഴിഞ്ഞില്ല . ഇതിന് ശേഷം, തൃക്കണപുരം GLP സ്കൂൾ പരിസരത്ത് ഏകദേശം 60 കിലോഗ്രാം തൂക്കമുള്ള പന്നിയെ കണ്ടെത്തി, തുടർന്ന് ഷൂട്ടർ വെടിവെച്ച് അതിനെ കൊല്ലുകയായിരുന്നു.
വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണി സൃഷ്ടിച്ചിരുന്ന കാട്ടുപന്നികളെ കൊല്ലാൻ കൊല്ലാൻ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു . അത് പോലെ തന്നെ, പതിനേഴാം വാർഡിൽ കണ്ടനകത്ത് പാത്തുണ്ണി എന്നിവരുടെ വീട്ടിൽ നിന്ന് 100 കിലോഗ്രാം തൂക്കമുള്ള മറ്റൊരു കാട്ടുപന്നിയും വെടിവെച്ച് നീക്കുകയുണ്ടായി.
നടപടികൾ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീർ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, വാർഡ് മെമ്പർ കെ.കെ. പ്രജി, പഞ്ചായത്ത് ഭരണസമിതി അംഗം എം.വി. അബൂബക്കർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. വെടിവെപ്പിന് ശേഷം, നിയമാനുസൃതമായി പന്നികളുടെ ജഡം കുഴിച്ചിടുകയും അതിന്റെ ഭക്ഷ്യയോഗ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സമൂഹ സുരക്ഷയ്ക്കായുള്ള നടപടി
പ്രദേശവാസികൾക്കും കർഷകർക്കും ഗണ്യമായ തൊഴിൽ നാശവും ഭീഷണിയും ഉണ്ടാക്കിയ കാട്ടുപന്നികളെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്തിന്റെ പ്രതിരോധ നടപടി അവശ്യകതയുള്ളതാണെന്ന് ഭരണസമിതി വ്യക്തമാക്കി. ക്ഷുദ്രജീവികളുടെ ഉപദ്രവം ചെറുക്കാൻ ഭാവിയിൽ കൂടുതൽ സുസജ്ജമായ പ്രതിരോധ മാർഗങ്ങൾ ആവിഷ്‌കരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.