അയർലണ്ട് ;ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, അയർലണ്ടിലെ മലയാളി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക രംഗത്ത് എന്നും വ്യത്യസ്ത ആശയങ്ങളും, സാമൂഹിക വിഷയങ്ങളിൽ പൊതു സമൂഹത്തോടുള്ള പ്രതിബദ്ധതയും ഇന്നും കാത്തു സൂക്ഷിക്കുന്ന ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ നേതൃത്വത്തെ തിരെഞ്ഞെടുത്തു.
08/03/25 ൽ St. Fechins GAA ക്ലബ്ബിൽ വച്ച് കോർഡിനേറ്റർ ഉണ്ണി കൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ കൂടിയ പത്തൊമ്പതാമത് ജനറൽ ബോഡി യോഗത്തിൽ ആണ് തിരെഞ്ഞെടുപ്പ് നടന്നത്.
- Emi Sebastian
- Yesudas Devassy
- Jose Paul
Treasurer
- Dony Thomas
Joint Treasurer
- Melvin P George
Auditor
- Biju Varghese
Youth & Media Coordinators
- Dibin Joy
- Airine Shaju
- Anna Thomas
Executive Committee
- Unnikrishnan Nair (Royals Club)
- Silvester John
- Roice John
- Dinu Jose
- Naveen Johny
- Sinto Jose
- Anil Mathew
- Jugal Jose
- Josan Joseph (Royals Club)
- Shias Abdul Khader
- Ivan Philipose
- Vijesh Antony
- Ashish Jose
- Arun Basil Issac (Royals Club)
- Bibin Baby (Royals Club)
എന്നിവരെ 2025-2026 വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങൾ ആയി തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ പ്രസ്തുത യോഗത്തിൽ ചുമതല എടുക്കുകയും, കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ സമൂഹത്തെ ഐറിഷ് സമൂഹത്തോട് ചേർത്ത് നിർത്തുകയും ചെയ്ത TD. Ged Nash, സിറ്റി കൗൺസിലർ മാരായ Michelle Hall, Ejiro O Hare Stratton എന്നിവരെ DMA എക്സിക്യൂട്ടീവ് യോഗം ആദരിക്കുകയും ചെയ്തു.
ദ്രോഗട ഇന്ത്യൻ അസോസിയേഷന്റെ നാളിതു വരെയുള്ള പ്രവർത്തനങ്ങളും കുടുംബ സമേതം ഉള്ള പങ്കാളിത്തവും മറ്റു കമ്മ്യൂണിറ്റികൾക് മാതൃക ആണെന്നും, ഒരു വർഷത്തിൽ ഇത്രയധികം പബ്ലിക് ഇവന്റുകൾ സംഘടിപ്പിക്കുന്ന DMA വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്നും TD. Ged Nash പറഞ്ഞു.
പൂരം 2025 ന് എല്ലാ ആശംസകളും നേർന്ന കൗൺസിലർ Ejiro, പൂരം 2025 ന്റെ ഭാഗമായ walkthon ചലഞ്ചിൽ ഇത്തവണ മത്സരത്തിന് ഇറങ്ങും എന്നും ഉറപ്പ് നൽകി.
അനിൽ മാത്യു സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു. TD :Ged nash കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർ പുതിയ നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.
TD Ged nash നും കൗൺസിലർമാരായ Michelle Hall, Ejiro O hare stratton എന്നിവർക്ക് എമി സെബാസ്റ്റ്യൻ, യേശുദാസ് ദേവസ്യ , സിൽവർസ്റ്റർ ജോൺ എന്നിവർ DMA യുടെ ഉപഹാരം നൽകി. തുടർന്ന് യോഗം വിജേഷ് ആൻറണിയുടെ നന്ദിയോടെ അവസാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.