പൊന്നാനി: കെ.എസ്.ആർ.ടി.സി യുടെ അത്യാധുനിക ഡ്രൈവിംഗ് സ്കൂൾ പൊന്നാനി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചു. 2025 മാർച്ച് 13 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.
സമകാലിക സാഹചര്യത്തിൽ ഡ്രൈവിംഗ് പരിശീലനം കൂടുതൽ സാങ്കേതികപരമാക്കി, സുരക്ഷിതത്വം മുൻനിർത്തി മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന പരിശീലന കോഴ്സുകൾ:
ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്ര വാഹനങ്ങൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV), ഹെവി മോട്ടോർ വെഹിക്കിൾ (HMV) ,മുതലായ വാഹനങ്ങളിൽ 17 വർഷത്തോളം തൊഴിൽ അനുഭവമുള്ള പരിശീലകരുടെ കീഴിൽ ആയിരിക്കും ഡ്രൈവിംഗ് പരിശീലനം.
കുറഞ്ഞ നിരക്കിൽ , മികച്ച പരിശീലകരുടെ സേവനം ഉറപ്പാക്കുന്ന KSRTC യുടെ ഈ ഡ്രൈവിംഗ് സ്കൂളിൽ SC /ST വിഭാഗക്കാർക്ക് ഫീസിൽ 20 % ഇളവ് ഉണ്ടായിരിക്കും എന്നും . പുതിയ തലമുറയ്ക്ക് സുരക്ഷിതവും അത്യാധുനികവുമായ ഡ്രൈവിംഗ് പരിശീലനം നൽകാൻ കെ.എസ്.ആർ.ടി.സി യുടെ ഈ സംരംഭം സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.