ചെന്നൈ: സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍ രൂപയുടെ ''₹' ' ചിഹ്നത്തിനുപകരം തമിഴ് അക്ഷരമായ 'രു' (ரூ) ഉപയോഗിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ.
ഈ നീക്കം വിഡ്ഢിത്തമാണെന്നും രൂപയുടെ ചിഹ്നത്തെ സ്റ്റാലിന് സര്‍ക്കാര്‍ അപമാനിച്ചെന്നും അണ്ണാമലൈ പ്രതികരിച്ചു.'രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിന് സര്‍ക്കാര്‍ അപമാനിച്ചു. ഡി.എം.കെ എം.മുന്‍ എല്‍.എയുടെ മകന് ഉദയ്കുമാര് രൂപകല്പന ചെയ്തതായിരുന്നു ആ ചിഹ്നം.
രാജ്യം മുഴുവന്‍ ഔദ്യോഗികമായി അംഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡി.എം.കെ സര്‍ക്കാര്‍ പുതിയ ലോഗോ പുറത്തിറക്കിയത്. നിങ്ങള്‍ക്ക് ഇത്രത്തോളം വിഡ്ഢിയാകാന്‍ എങ്ങനെ കഴിയുന്നു സ്റ്റാലിന്.'-അണ്ണാമലൈ ചോദിച്ചു.'ഇന്ത്യയില്‍നിന്ന് വേറിട്ട് നില്ക്കാ'നുള്ള ഡി.എം.കെയുടെ നീക്കമാണ് ഇത് കാണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് നാരായണന് തിരുപ്പതി ആരോപിച്ചു.
രൂപയുടെ ചിഹ്നം ഇന്ത്യയുടെ ചിഹ്നമായാണ് എവിടെയും മനസ്സിലാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.ബജറ്റിന് മുന്നോടിയായി സ്റ്റാലിന് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് പുതിയ ചിഹ്നം സ്വീകരിച്ചതിനെ കുറിച്ച് പറയുന്നത്. 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് വെള്ളിയാഴ്ചയാണ് തമിഴ്നാട് നിയമസഭയില്‍ അവതരിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷനയത്തില്‍ കേന്ദ്രത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. ഈ പശ്ചാത്തലത്തില്‍ രൂപയുടെ ചിഹ്നത്തിനു പകരമുള്ള 'രു' വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. മുന്‍പത്തെ രണ്ട് ബജറ്റുകളിലും രൂപയുടെ ചിഹ്നമാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണയാണ് ഇതില്‍ മാറ്റംകൊണ്ടുവന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.