തൊടുപുഴ: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാഗമണ്‍ ഇന്റര്‍നാഷണല്‍ ടോപ്പ് ലാന്‍ഡിംഗ് അക്യുറസി കപ്പ് അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ 19 മുതല്‍ 23 വരെ വാഗമണ്ണില്‍ നടക്കും. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോര്‍ട്സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ മത്സരത്തില്‍ 75 മത്സരാര്ഥികളും നാല്പതോളം വിദേശ ഗ്ലൈഡര്‍മാരും പങ്കെടുക്കും.
വാഗമണ്ണിലെ പാരാഗ്ലൈഡിംഗ് സാധ്യതകള്‍ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുക, സാഹസിക ടൂറിസത്തില്‍ കേരളത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 22ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന് സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഫെഡറേഷന് എയറോനോട്ടിക് ഇന്റര്‍നാഷണല്‍, എയ്റോ ക്ലബ് ഓഫ് ഇന്ത്യ, ഓറഞ്ച് ലൈഫ് പാരാഗ്ലൈഡിംഗ് സ്കൂള്‍ ഇന്ത്യ എന്നിവയാണ് സാങ്കേതിക സഹായം നല്‍കുന്നത്. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നയാള്‍ക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും സമ്മാനമായി ലഭിക്കും.മല്സരത്തോടനുബന്ധിച്ചുള്ള ആലോചനായോഗം വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടത്തി. പാരാഗ്ലൈഡിംഗ് മത്സരങ്ങളോടനുബന്ധിച്ച് വാഗമണ്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനും സംഘാടക സമിതിക്ക് ആലോചനയുണ്ട്. ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനഫീസ് ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും യോഗത്തില്‍ നടന്നു.
ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് , പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്സണ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.